പുനലൂര്‍: വന നടുവില്‍ ജീവന് തുടിക്കുന്ന ശില്പങ്ങള്, കല്ലടയാറിന്റെ ഉത്ഭവ ഭാഗത്തായി മനുഷ്യനെ പ്രകൃതിയുമായി സംവദിപ്പിക്കുന്ന ശില്പങ്ങള്- ഇത് തെന്മല ഇക്കോ ടൂറിസം
കേന്ദ്രത്തിന്റെ ഭാഗമായുള്ള ലക്ഷ്വര്സോണില് നിര്‍മിച്ചിട്ടുള്ള ശില് ശില്പോദ്യാനത്തിലെ കാഴ്ചകളാണ്.
ഇവിടെ വനത്തിന് നടുവിലായി 25-ല്‍ പരം വ്യത്യസ്ത രൂപങ്ങളിലുള്ള ശില്പങ്ങള് നിര്‍മിച്ച് സഞ്ചാരികള്‍ക്ക് കാഴ്ച വസന്തം സൃഷ്ടിക്കുന്നു. ഇതില്‍ ശ്രദ്ധേയമായവ പ്രപഞ്ച
രഹസ്യം തേടുന്ന മനുഷ്യന്, മനുഷ്യന്റ ഉള്ളിലെ ചൈതന്യത്തെ തേടിയുള്ള യാത്ര എന്ന അര്‍ത്ഥത്തില്‍ നീന്തുവാന്‍ ഒരുങ്ങുന്ന യുവാവ്, പ്രകൃതിയുമായി സംവദിക്കാന്‍ ഒരുങ്ങുന്ന അച്ഛനും മകനും, സ്വാതന്ത്ര്യ എന്നായി മുട്ടയുടെ പുറംതോട് ഭേദിച്ച് പുറത്ത് വരുന്ന മനുഷ്യന്, വിക്രമാദിത്യനും വേതാളവും, ഏകലവ്യന്, തമസോമ: ജ്യോതിര്‍ ഗമയ എന്ന ആശയം ഉള്‍ക്കൊള്ളുന്ന ഇരുണ്ട ഗുഹയില്‍ ചെറുവെളിച്ചവുമായി മനുഷ്യന്, പല വലുപ്പത്തിലും രൂപത്തിലും ദിനോസറുകള്‍, ഭരതനാട്യത്തിലെ വ്യത്യസ്ത ഭാവങ്ങളിലെ ശില്പങ്ങള്, മനുഷ്യന്റെ പ്രകാശം പുറത്തും പ്രതിഫലിക്കുമെന്ന സന്ദേശം നല്കുന്ന ശില്പങ്ങള്…
ഇങ്ങനെ ചിന്തയും വിജ്ഞാനവും നല്കുന്ന സ്ഥലമാണിവിടം. കല്ല് പാകിയ നടപ്പാതകളിലൂടെ പുല്ലിലും, മുളയിലും തീര്‍ത്ത കുടിലുകളിലും വിശ്രമിച്ച് ഈറ്റക്കാടുകള്‍ നിറഞ്ഞ ഈ നിശബ്ദസഞ്ചാരം ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു
ലോകത്ത് എത്തിക്കും.
രാവിലെ 11 മുതല്‍ വൈകിട്ട് 6.30 വരെയാണ് ഇവിടെ സന്ദര്‍ശന സമയം. പാസ് എടുത്ത് ഉള്ളില്‍ കടന്നാല്‍ കാഴ്ചയും വിശ്രമവും. പ്രവേശന കവാടത്തിന് സമീപം പാനീയങ്ങളും ചെറുഭക്ഷണവും കിട്ടും. ശില്പങ്ങള് കണ്ട് ഒടുവില്‍ എത്തുക. തെന്മല ഡാമിന് താഴ്ഭാഗത്ത് ആണ്. ഇവിടെ ഉദ്യാനത്തില്‍ ഇരുന്ന് തെന്മല ഡാമിന്റെ മനോഹര ദൃശ്യം കാണാം. ഇതിന് സമീപത്തായി കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് (ജില്ലയിലെ ഏക വൈദ്യുതോത്പാദനകേന്ദ്രം) എന്നിവയും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: