Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം നേതാവും നഗരസഭാ നേതൃത്വവും ഇടപെട്ടു; പൂജപ്പുരയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന് ഒരാഴ്ച കൂടി പ്രവര്‍ത്തനാനുമതി

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Oct 15, 2024, 10:44 am IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വവും നഗരസഭാ നേതൃത്വവും ഇടപെട്ട് പൂജപ്പുരയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി ഒരാഴ്ചകൂടി നീട്ടി നല്‍കിയതായി ആരോപണം. നഗരസഭ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പോലും അറിയാതെയാണ് കരാറുകാരന് ഒരാഴ്ച കൂടി നീട്ടി നല്‍കിയത്.

പൂജാ ഫെസ്റ്റിനോടനുബന്ധിച്ച് അനുവദിച്ച അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ പ്രവര്‍ത്തനമാണ് ദീര്‍ഘിപ്പിച്ചു നല്‍കിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിഞ്ഞില്ലെങ്കിലും ഉന്നതങ്ങളില്‍നിന്ന് കരാറുകാരന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വ്യാപാര മേളയും സൂപ്പര്‍ റിയാലിറ്റി ഷോയും അമ്യൂസ്‌മെന്റ് പാര്‍ക്കും ഞായറാഴ്ച വരെ നീട്ടിയിരിക്കുന്നുവെന്ന് കാണിച്ച് ഫഌക്‌സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. സംഘാടകര്‍ എന്ന പേരിലാണ് ഫഌക്‌സ് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭാ അധികൃതര്‍ അറിയാതെ കരാറുകാരന്‍ എന്തായാലും ഇങ്ങനെയൊരു ഫഌക്‌സ് വയ്‌ക്കാന്‍ സാധ്യതയില്ല.

പൂജപ്പുര സരസ്വതി ക്ഷേത്ര ജനകീയ സമിതിയാണ് കഴിഞ്ഞ വര്‍ഷം വരെ പൂജാ ഫെസ്റ്റിന് മൈതാനം ലേലത്തില്‍ നല്‍കിയിരുന്നത്. തറ വാടകയായി 15 ലക്ഷം രൂപ കോര്‍പ്പറേഷന് നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ തികച്ചും സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ വര്‍ഷം കോര്‍പ്പറേഷന്‍ നേരിട്ട് മൈതാനം ലേലത്തില്‍ നല്‍കിയത്. പത്ത് ദിവസത്തേക്ക് ജിഎസ്ടി ഉള്‍പ്പെടെ 76,50,000 രൂപയ്‌ക്കാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിന് നഗരസഭ കരാര്‍ നല്‍കിയത്.

കായിക പരിശീലനത്തിനായാണ് കോര്‍പ്പറേഷന്‍ പൂജപ്പുര മൈതാനം നല്‍കിയിരിക്കുന്നത്. ദിവസവും നിരവധി പേര്‍ പ്രഭാതനടത്തത്തിനും, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹാന്‍ഡ്‌ബോള്‍, റോളര്‍ സ്‌കേറ്റിംഗ് പരീശീലനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റേഡിയമാണിത്. ഓണത്തിന് ഏഴു ദിവസവും നവരാത്രിക്ക് 10 ദിവസവും മാത്രമാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിനും മറ്റ് പരിപാടികള്‍ക്കും സ്റ്റേഡിയം വിട്ടു നല്‍കാറുള്ളത്. ഇത് അട്ടിമറിച്ചാണ് പാര്‍ക്കിന് സമയം നീട്ടി നല്‍കിയത്. മുന്‍ വര്‍ഷങ്ങളില്‍ ഒരു ദിവസം 35,000 രൂപ നിരക്കില്‍ തുക മുന്‍കൂറായി വാങ്ങി ഒന്നോ രണ്ടോ ദിവസം സമയം ദീര്‍ഘിപ്പിച്ചു നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം കരാറുകാരനില്‍ നിന്ന് ഒരു രൂപ പോലും മുന്‍കൂറായി വാങ്ങാതെയാണ് ഒരാഴ്ച നീട്ടി നല്‍കിയത്. രണ്ടു ദിവസം മഴപെയ്തതിനെത്തുടര്‍ന്ന് കരാറുകാരന് നഷ്ടം സംഭവിച്ചു എന്ന കാരണം പറഞ്ഞാണ് കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്.

തൃശ്ശൂരുള്ള ഒരു സര്‍ക്കാര്‍ കോളജിലെ അധ്യാപകനാണ് ബിനാമി പേരില്‍ മൈതാനം ലേലത്തില്‍ പിടിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സിപിഎമ്മിന്റെ ഒരു ജില്ലാ നേതാവാണ് ഇതിനുപിന്നില്‍ എന്നാണ് മറ്റൊരു ആരോപണം. ഈ നേതാവാണ് ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും പൊതുജനങ്ങളുടെയും എതിര്‍പ്പിനെ മറികടന്ന് നവകേരള സദസ്സിന്റെ സ്വാഗതസംഘം ഓഫീസായി പൂജപ്പുര സരസ്വതി മണ്ഡപം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കരാറൊപ്പിടുന്ന സമയത്ത് തന്നെ പത്ത് ദിവസം കഴിഞ്ഞും ഒരാഴ്ച കൂടി നീട്ടി നല്‍കാമെന്ന് ഈ നേതാവ് കരാറുകാരന് ഉറപ്പ് നല്‍കിയിരുന്നതായും അറിയുന്നു.

Tags: Amusement parkPoojappura Sarawathy Mandapammunicipal leadershipCPM Leader
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് ഭാരതാംബയെന്ന് എംവി ​ഗോവിന്ദൻ ; ഭാരതാംബ എന്ന് പറയുന്ന ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും എംവി ​ഗോവിന്ദൻ 

Kerala

മുസ്‌ളീങ്ങളെ പ്രകോപിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസിന്‌റെ ആസൂത്രിത ശ്രമം

Kerala

നിക്ഷേപ തുക കൊടുക്കാഞ്ഞതിന് വ്യാപാരി ജീവനൊടുക്കിയ കേസ്: ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെ ഒഴിവാക്കി കുറ്റപത്രം

പിറന്നാള്‍ ആഘോഷത്തിന് വാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്നു
Kerala

ഗുണ്ടാസംഘത്തിന്റെ പിറന്നാള്‍;ആഘോഷത്തില്‍ സിപിഎം നേതാവും കേക്കുമുറിച്ചത് വാള്‍ ഉപയോഗിച്ച്

Kerala

വി.എസ് മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തി; വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പുതിയ വാര്‍ത്തകള്‍

ഭർഭംഗയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹൈ ടെൻഷൻ വയറിൽ തട്ടി ഒരാൾ മരിച്ചു ; 24 പേർക്ക് പരിക്കേറ്റു

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies