Kerala

ഠേംഗ്ഡിജി പുതുതലമുറയ്‌ക്ക് വഴികാട്ടി: ബി. ശിവജി സുദര്‍ശന്‍

Published by

കോട്ടയം: ഇല്ലാത്തവനുവേണ്ടി സര്‍വതും ഉപേക്ഷിച്ച് തൊഴിലാളികള്‍ക്കും നാടിനും വേണ്ടി ജീവിച്ച മഹത് വ്യക്തിത്വമാണ് ഠേംഗ്ഡിജി എന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍.

തൊഴിലാളികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച ദത്തോപാന്ത് ഠേംഗ്ഡി പുതു തലമുറയ്‌ക്ക് വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ മസൂര്‍ സംഘം സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഎംഎസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എസ്. വിനയകുമാര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ചന്ദ്രലത അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ആര്‍. രാജീവ്, ട്രഷറര്‍ ശ്രീകാന്ത് രതീഷ്‌രാജ്, എസ്.എസ്. ശ്രീനിവാസപിള്ള, കെ.ആര്‍. രതീഷ് എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by