കോട്ടയം: ഭരണകക്ഷിയും പ്രതിപക്ഷവും സമുദായ സംഘടനകളും എതിര്‍ത്തിട്ടും ശബരിമലയിലെ സ്പോട്ട് ബുക്കിംഗിന്റെ കാര്യത്തില്‍ നിലപാട് മാറ്റില്ലെന്ന ദുശ്ശ്യാഠ്യത്തില് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബിജെപിയും ഹൈന്ദവ സംഘടനകളും തുടക്കത്തിലെ ഭക്തര്‍ക്ക് അനുകൂലമായ നിലപാടെടുക്കണമെന്ന ആവശ്യത്തിലായിരുന്നു. ജനവികാരം എതിരാണെന്നു ബോധ്യമായതോടെ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയും പിന്നാലെ എതിര്‍പ്പുമായി രംഗത്തുവന്നു. തങ്ങള്‍ ഒറ്റപ്പെടുന്നുവെന്നറിഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ ഘടകവും എതിര്‍പ്പ് ഉയര്‍ത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അടക്കമുള്ള സമുദായ നേതാക്കളും എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് അവസരം ഒരുക്കണമെന്ന് നിലപാടെടുത്തു. ഏറ്റവും ഒടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സ്പോട്ട് ബുക്കിംഗ് വേണമെന്നാണ് നിര്‍ദ്ദേശിച്ചത്. ശബരിമലയെ തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കുന്ന സാഹചര്യമൊഴിവാക്കണമെന്നും സ്പോട്ട് ബുക്കിംഗ് സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു.സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ പുനരാരംഭിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മന്ത്രിയെ ദേവസ്വം മന്ത്രിക്ക് നല്കി.
ഇത്രയൊക്കെയായിട്ടും ദേവസ്വം മന്ത്രി വി എന്‍ വാസവനും ദേവസ്വം ബോര്‍ഡും മാത്രമാണ്
വെര്‍ച്വല്‍ ബുക്കിംഗ് ഇല്ലാതെ ദര്‍ശനം ഇല്ലെന്ന കടുത്ത നിലപാട് തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: