മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് മുംബൈയിലെ റിലയൻസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രാവിലെ മുതൽ ഹൃദയധമനികളിലെ ബ്ലോക്കുകൾ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ്.
ഉദ്ധവ് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായതായി മകൻ ആദിത്യ താക്കറെ പ്രസ്താവന ഇറക്കിയിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായ ഉദ്ധവ് നിലവിൽ ശിവസേന (ഉദ്ധവ് ബാലസാഹേബ് താക്കറേ) വിഭാഗം അദ്ധ്യക്ഷനാണ്. നേരത്തെ 2014ലും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് ഉദ്ധവ് താക്കറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: