വാകത്താനം: വിജയദശമി ദിവസം കുരുന്നുകളെ അറിവിന്റെ ആദ്യാക്ഷരം എഴുതിച്ചും കലാകാരികളെ അനുഗ്രഹിച്ചും ബിഷപ്പ്. തൃക്കോതമംഗലം മീഖായേല്‍ മാര്‍ ദിവന്നാസിയോസിസ് പബ്ളിക് സ്ക്കൂളില്‍ കുട്ടികളുടെ എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നല്‍കിയത് കോട്ടയം ഭദ്രാസനം അധിപന് ഡോ. തോമസ് മോര് തീമോത്തിയോസ് മെത്രാപ്പോലീത്തയാണ്. നിലവിളക്ക് തെളിച്ച്. അരിയില്‍ അക്ഷരം എഴുതിച്ച് ബിഷപ്പ് കുട്ടികളെ അറിവിന്റെ ലോകത്തേയ്ക്ക് നയിച്ചു.
കേരള സര്‍വകകലാശാല സെനറ്റ് അംഗം പി ശ്രീകുമാര്‍, ഫാ. സി എ വറുഗീസ് എന്നിവരും കുട്ടികളെ എഴുത്തിനിരുത്തി.തൃക്കോതമംഗലത്തു പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട്സ് അക്കാദമിയുടെ വിജയദശമി ഉത്സവത്തിലും മെത്രാപ്പോലീത്ത പങ്കെടുത്തു. കലാകാരന്മാരെ നാടിന്റെ നന്മയുടെ പ്രതീകമായി കാണണമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ ബിഷപ്പ് പറഞ്ഞു. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അക്കാഡമി ഡയറക്ടര്‍ സുനില്‍ പാറക്കാട് അധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പല്‍ സ്വപ്ന സുനില്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: