നെയ്യാറ്റിന്‍കര: ചെങ്കല്‍ മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍, നിര്‍മാണം പൂര്‍ത്തിയാക്കിയ ‘ദേവലോക’ത്തിന്റെ സമര്‍പ്പണം 24ന് നടത്തുമെന്ന് മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു.
ബ്രഹ്മാവും സരസ്വതിയും മഹാവിഷ്ണുവും ലക്ഷ്മിദേവിയും ശിവനും പാര്‍വതിയും നാരദന്, ബൃഹസ്പതി എന്നിവര്‍ അടങ്ങുന്ന ദേവസഭയെ ആണ് ദേവലോകത്തില്‍ കാണാന്‍ സാധിക്കുക. 110 അടി ഉയരമുള്ള ശിവലിംഗം ആണ് ഇവിടെ ആദ്യം നിര്‍മിച്ചത്. പിന്നാലെ 80 അടി ഉയരത്തില്‍ 64 അടി നീളമുള്ള ഭീമാകാരനായ ഹനുമാന് രൂപവും വൈകുണ്ഠവും നിര്‍മിച്ചു. ഒടുവിലാണ് ദേവസഭയുടെ നിര്‍മാണം.
ശിവലിംഗത്തില്‍ ഏഴു നിലകളുണ്ട്. ഒാരോ നിലയിലും ശിവന്റെ 64 ഭാവങ്ങള്‍ കാണാനാകും. പരശുരാമന് പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളെ പ്രതിനിധീകരിക്കുന്ന 108 ശിവലിംഗങ്ങളും ഇവിടെ കാണാം. ഏറ്റവും മുകളിലുള്ള നിലയില്‍ കൈലാസമാണ്. അവിടെ നിന്നും ഭീമാകാരനായ ഹനുമാന് പ്രതിമയുടെ ഉള്ളിലൂടെയാണ് വൈകുണ്ഡത്തില്‍ പ്രവേശിക്കുക. വൈകുണ്ഡത്തിലും ഏഴു നിലകളുണ്ട്. അവിടെ അഷ്ടലക്ഷ്മികളെ കണ്ടു കഴിഞ്ഞാല്‍ നേരെ ദേവലോകത്തേക്ക് പ്രവേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: