നെയ്യാറ്റിന്‍കര: ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ രാജ്യാന്തര നിലവാരത്തിലേക്ക്. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്കോയില്‍ വച്ച് റഷ്യന്‍ സംഘടനയായ റോസാറ്റം സംഘടിപ്പിച്ച റൊസാറ്റം സ്റ്റേറ്റ് കോഓപ്പറേഷന്‍ കിഡ്സ് ക്യാമ്പില്‍ ലോകത്തിലെ 11 രാജ്യങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
അതില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത് സ്വര്‍ണമെഡലിന് അര്‍ഹരായി. സായി കൃഷ്ണാ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി നിരഞ്ജന എസ്.പി., ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭേദ് എസ്. നായര്‍ എന്നിവരാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.
മെഡല്‍ കരസ്ഥമാക്കിയ പ്രതിഭകളെ കഴിഞ്ഞദിവസം രാജ്ഭവനില്‍ നടന്ന പ്രത്യേക അനുമോദന യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്കി സ്വീകരിച്ചു. സ്കൂള്‍ എംഡി എസ്. രാജശേഖരന് നായര്‍, മാനേജര്‍ മോഹനകുമാരന്‍ നായര്‍, അക്കാദമിക്ക് ഡയറക്ടര്‍ ആര്. രാധാകൃഷ്ണന്, പ്രിന്‍സിപ്പല്‍ രേണുക, അധ്യാപിക രശ്മി എന്നിവര്‍ പങ്കെടുത്തു. സായികൃഷ്ണ സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും വിദ്യാര്‍ഥികള്‍ക്ക് ഇനിയും ഇതുപോലെയുള്ള അവസരങ്ങള്‍ ലഭിക്കട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ക്യാമ്പിലെ അനുഭവങ്ങള്‍ ഗവര്‍ണറുമായി പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: