ന്യൂദൽഹി : രാജ്യത്ത് മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന നശ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദൽഹി പോലീസും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി.
ഗുജറാത്തിലെ അങ്കലേശ്വറിലുള്ള അവ്‌കാർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ കണ്ടെടുത്തത്. നേരത്തെ ഒക്ടോബർ ഒന്നിന് ദൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ മഹിപാൽപൂരിലെ തുഷാർ ഗോയൽ എന്ന വ്യക്തിയുടെ ഗോഡൗണിൽ റെയ്ഡ് നടത്തി 562 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും പിടിച്ചെടുത്തിരുന്നു.
അന്വേഷണത്തിനിടെ ഒക്ടോബർ 10 ന് ദൽഹിയിലെ രമേഷ് നഗറിലെ ഒരു കടയിൽ നിന്ന് 208 കിലോഗ്രാം കൊക്കെയ്നും കണ്ടെടുത്തു. അന്വേഷണത്തിൽ കണ്ടെടുത്ത മയക്കുമരുന്ന് ഫാർമ സൊല്യൂഷൻ സർവീസസ് എന്ന കമ്പനിയുടേതാണെന്നും ഗുജറാത്തിലെ അങ്കലേശ്വറിലെ അവ്കാർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നിന്നാണെന്നും കണ്ടെത്തി.
ഈ കേസിൽ ഇതുവരെ 1,289 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം ഹൈഡ്രോപോണിക് തായ്‌ലൻഡ് മരിജുവാനയും കണ്ടെടുത്തു. ഇതിന് മാർക്കറ്റിൽ 13,000 കോടി രൂപ വിലമതിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: