തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും എഴുത്തച്ഛന് നാഷണല്‍ അക്കാദമിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും കിളിപ്പാട്ട് മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്ന ടി.ജി. ഹരികുമാറിന്റെ ഏഴാമത് സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ ടി. ജി. ഹരികുമാറിന്റെ സ്മരണാര്‍ഥം തുഞ്ചന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം സംഗീതനിരൂപകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രവിമേനോന് മന്ത്രി സമര്‍പ്പിച്ചു. അരലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് സ്മൃതി പുരസ്കാരം.
ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി. ഡോ. ടി.ജി. രാമചന്ദ്രന് പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്മൃതിദിനാചരണ സമ്മേളനത്തില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എം.ആര്. തമ്പാന്, പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, യുവകവി സുമേഷ് കൃഷ്ണന്, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, സുധാ ഹരികുമാര്‍, ആറ്റുകാല്‍ ജി. കുമാരസ്വാമി, കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്, മുരളീധരന് കെ. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: