ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു.
വിമാനം സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. പുലർച്ചെ രണ്ടിനാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് നിന്നും ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് വിമാനം യാത്ര തിരിച്ചത്. യാത്രമധ്യേയാണ് ബോംബ് ഭീഷണിയുണ്ടാകുന്നത്. ഉടൻ തന്നെ വിമാനം തിരിച്ച് ഡൽഹിയിലേക്ക് പറന്നു. ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനം പരിശോധനക്കായി മാറ്റി. മറ്റു വിവരങ്ങളൊന്നും ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ മാസം മുംബൈയിൽ നിന്ന് പുറപ്പെട്ട മറ്റൊരു എയർഇന്ത്യ വിമാനത്തിനും സമാനമായ രീതിയിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. വിമാനത്തിനുള്ളിലെ ടോയ്‌ലറ്റിനുള്ളിൽ നിന്നാണ് ടിഷ്യു പേപ്പറിൽ എഴുതിയ നിലയിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക