മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് കിരീടത്തില്‍ അഞ്ച് തവണ മുത്തമിട്ട മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന പരിശീലക സ്ഥാനത്തേക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മഹേല ജയവര്‍ധനെ തിരികെയെത്തും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയവര്‍ധനെ വീണ്ടും മുംബൈ പ്രധാന പരിശീലകനാകുന്നത്.
നേരത്തെ 2017 മുതല്‍ 2022വരെ ജയവര്‍ധനെ മുംബൈയുടെ ചുമതല വഹിച്ചിരുന്നു. അക്കാലത്താണ് മുംബൈ മൂന്ന് ഐപിഎല്‍ ടൈറ്റിലുകള്‍ സ്വന്തമാക്കിയത്. 2017, 2019, 2020-21 സീസണുകളിലായിരുന്നു ആ നേട്ടം. 2022 മുതല്‍ ശേഷം മുംബൈ പ്രധാന പരിശീലകനായെത്തിയത് ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചര്‍ ആണ്. പക്ഷെ തുടരെ രണ്ട് സീസണുകളിലും ടീം വലിയ തിരിച്ചടി നേരിട്ടതോടെ ജയവര്‍ധനെയെ തിരികെ വിളിക്കാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചു. ഇക്കൊല്ലത്തെ ഐപിഎലില്‍ 14 പ്രാഥമിക മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് മുംബൈ വിജയിച്ചത്. അടുത്ത സീസണിലേക്കുള്ള ലേല നടപടികള്‍ക്ക് മുന്നോടിയായാണ് മുംബൈ ടീമിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: