Cricket

വനിതാ ടി20 ലോകകപ്പ്; ഇന്ത്യക്ക് ഓസ്‌ട്രേലിയയോട് തോല്‍വി, സെമി പ്രതീക്ഷകള്‍ മങ്ങി

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ

Published by

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. ഓസ്‌ട്രേലിയയോട് ഒമ്പത് റണ്‍സിനാണ് തോറ്റത്.ഇതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ മങ്ങി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. ഗ്രേസ് ഹാരിസ് (40), തഹ്‌ലിയ മഗ്രാത് (32), എല്ലിസ പെറി (32) എന്നിവര്‍ തിളങ്ങി. ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം എടുത്തു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ( 54) ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല. ഓസീസിന് വേണ്ടി സോഫി മൊളിനെക്‌സ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by