പട്ന ; ബിഹാറിൽ ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ ഹിന്ദു സ്വാഭിമാൻ യാത്ര നടത്താൻ കേന്ദ്രമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഗിരിരാജ് സിംഗ് ..ഒക്ടോബർ 18 ന് തുടങ്ങുന്ന യാത്രയുടെ ആദ്യഘട്ടം ഒക്ടോബർ 22ന് കിഷൻഗഞ്ചിൽ പൂർത്തിയാകും.
ഹിന്ദുക്കൾ ഒന്നിക്കേണ്ടത് വളരെ പ്രധാനമാണെന്ന് യാത്ര പ്രഖ്യാപിച്ചുകൊണ്ട് ഗിരിരാജ് സിംഗ് പറഞ്ഞു. സംഘടിത ഹിന്ദുക്കൾ മാത്രമേ ശക്തരായ ഹിന്ദുക്കളാകൂ എന്ന സന്ദേശം ഹിന്ദുക്കൾക്ക് നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ ഹിന്ദുക്കളെ ഒന്നിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അല്ലാത്തപക്ഷം പാകിസ്ഥാൻ പോലെ ഹിന്ദുക്കൾ 22 ശതമാനത്തിൽ നിന്ന് പകുതിയായി കുറയും.
നമ്മുടെ പെൺമക്കളെ തട്ടിക്കൊണ്ടുപോകുന്നു, വീടുകളും കടകളും തകർക്കപ്പെടുന്നു. വിഭജിച്ചാൽ വെട്ടിമുറിക്കപ്പെടും, ഇതാണ് അടിസ്ഥാന തത്വം. ചിലർ ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: