കോട്ടയം: പതിറ്റാണ്ടുകളോളം പ്രേക്ഷകരെ ത്രസിപ്പിക്കുകയും ഭീതിയിലാഴ്ത്തുകയും കാഴ്ചയുടെ വിസ്മയം തീര്‍ക്കുകയും ചെയ്ത ‘രക്തരക്ഷസ്’ എന്ന ഡ്രാമാസ്കോപ്പ് ഇന്ന് കലാനിലയം വീണ്ടും അവതരിപ്പിക്കുന്നു. കലാനിലയം സ്ഥിരം നാടകവേദിയുടെ മൂന്നാം വരവാണിത്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം ക്ഷേത്ര മൈതാനത്താണ് പ്രേക്ഷകര്‍ക്ക് രക്തരക്ഷസിനെ ഇന്ന് കാണാന്‍ കഴിയുക. ഏരീസ് കമ്പനിയുമായി സഹകരിച്ച് കലാനിലയം ആര്‍ട്സ് ആന്‍ഡ് തിയേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കലാനിലയത്തിന്റെ മൂന്നാം വരവിന് വഴിയൊരുക്കുന്നത് . കലാനിലയം സ്ഥാപകന്‍ കൃഷ്ണന് നായരുടെ മകന് അനന്തപത്മനാഭന് വ്യവസായിയെ സോഹന്‍ റോയിയുമായി ചേര്‍ന്നാണ് ഈ സംരംഭം വീണ്ടും കെട്ടിപ്പടുത്തെടുത്തത്. ഒരിടത്ത് ഒരു മാസത്തോളം അവതരിപ്പിക്കത്തക്ക വിധമാണ് പ്രദര്‍ശനം.
‘സല്ക്കലാ ദേവിതന്‍ ചിത്രഗോപുരങ്ങളെ….. ‘എന്ന കലാനിലയം നാടകങ്ങളുടെ അവതരണ ഗാനം ഇപ്പോഴും മലയാള നാടക പ്രേമികള്‍ മനസ്സില്‍ സൂക്ഷിക്കുന്നതാണ്. അതുപോലെതന്നെയാണ് രക്തരക്ഷസും കടമറ്റത്ത് കത്തനാരും അടക്കമുള്ള നാടകങ്ങളും. 1963ല്‍ തുടക്കമിട്ട സ്ഥിരം നാടകവേദി ഒരിടത്തു തന്നെ ഒരു വര്‍ഷത്തിലേറെക്കാലം നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ച ചരിത്രമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: