ഇംഫാല്‍: വംശീയ കലാപത്തില്‍ വീര്‍പ്പുമുട്ടുന്ന മണിപ്പൂരില്‍ വര്‍ദ്ധിച്ചുവരുന്ന കൊള്ളയടി നേരിടാന്‍ ആന്റി എക്സ്ടോര്‍ഷന്‍ സെല്‍ രൂപീകരിച്ചു. പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ നേതൃത്വം നല്കുന്ന സെല്ലില്‍ എല്ലാ സോണല്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍മാരും അംഗങ്ങളാണ്.
വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കൊള്ളയടി വര്‍ധിക്കുന്നതായി നിരവധി പരാതികള്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് ആന്റി എക്സ്ടോര്‍ഷന്‍ സെല്‍ രൂപീകരിച്ചതെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ (ഇന്റലിജന്‍സ്) കെ കബീബ് പറഞ്ഞു. സെല്‍ സ്ഥാപിതമായതുമുതല്‍ 250 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേശീയ പാതകളില്‍ അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നവരുള്പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍, തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ 16 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: