ചെന്നൈ ; തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണമായത് “സിഗ്നലും ട്രാക്കും തമ്മിലുള്ള പൊരുത്തക്കേട്” ആണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് . ‘ പാസഞ്ചർ ട്രെയിൻ – മൈസൂർ-ദർബംഗ ബാഗ്മതി എക്സ്പ്രസ് – പ്രധാന ലൈനിലേക്ക് വഴിതിരിച്ചുവിടേണ്ടതായിരുന്നു, എന്നാൽ “എന്തോ കുഴപ്പം സംഭവിച്ചു”, ആർ.എൻ. സിംഗ് പറഞ്ഞു.
ട്രെയിന് കവരപ്പേട്ടയിൽ സ്റ്റോപ്പ് ഇല്ലായിരുന്നു. ചെന്നൈയിൽനിന്ന് പുറപ്പെട്ടതിന് ശേഷം ലോക്കോ പൈലറ്റ് സിഗ്നലുകൾ കൃത്യമായി പിന്തുടർന്നിരുന്നു. കവരപ്പേട്ടയിൽവെച്ച് മെയിൻ ലൈൻ എടുക്കുന്നതിനുപകരം, സിഗ്നൽ അനുസരിച്ച് ട്രെയിൻ തെറ്റായി ലൂപ്പ് ലൈനിലേക്ക് മാറിയപ്പോൾ ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് എഞ്ചിൻ പാളം തെറ്റി, തുടർന്ന് ലൂപ്പ് ലൈനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ‘കനത്ത കുലുക്കം’ ഉണ്ടായതായും ആർ എൻ സിംഗ് പറഞ്ഞു. അപകടത്തിൽ 12 കോച്ചുകൾ പാളം തെറ്റുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എക്‌സ്പ്രസ് ട്രെയിനിൽ 1300-ലധികം യാത്രക്കാരുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: