തിരുനന്തപുരം: നടിയെ ബലാത്സംഗം ചെയ്തെന്ന കേസില് നടന് സിദ്ദിഖിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. തിരുവനന്തപുരം കന്റോണ്മന്റ് പൊലീസ് സ്റ്റേഷനില് രാവിലെ 11 മണിയോടെയാണ് നടന് ഹാജരായത്. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകുന്നത്.
കേസുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാനായിരുന്നു അന്വേഷണ സംഘം നിര്ദ്ദേശം നല്കിയിരുന്നത്. എന്നാല് നിരപരാധിത്വം തെളിയിക്കാനുളള ഡിജിറ്റല് തെളിവുകള് സിദ്ദിഖ് ഇന്നും ഹാജരാക്കിയില്ല.തുടര്ന്ന് ഒന്നര മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷം നടന് മടങ്ങി.
ക്രൈംബാഞ്ച് എസ് പി മെറിന് ജോസഫിന്റെ നേതൃത്വത്തിലുളള സംഘമാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. കസ്റ്റഡിയില് ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതിയെ അറിയിക്കും.ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.
സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ച ശേഷം സിദ്ദിഖിനെ ചോദ്യം ചെയ്യാന് അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. ആവശ്യപ്പെട്ട രേഖകളുമായി ശനിയാഴ്ച ഹാജരാകണമെന്ന് നോട്ടീസ് നല്കിയാണ് അന്ന് സിദ്ദിഖിനെ വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസഥര്ക്ക് മുന്നില് ഹാജരാകാന് തയാറാണെന്ന് സിദ്ദിഖ് ഇമെയില് മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നല്കി വിളിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: