ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്സിന് തീപ്പിടിച്ചു. തമിഴ്നാട്ടിലെ ഈറോഡിന് സമീപം ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് കത്തിയത്.
പുക ഉയരുന്നതുകണ്ട് ഒരു യാത്രക്കാരി ബഹളംവെച്ചതോടെ ബസ് നിർത്തുകയായിരുന്നു. മറ്റ് യാത്രക്കാര്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്ക്കുകയും പുറത്തേക്കിറങ്ങുകയും ചെയ്തു.
ബസ്സിലുണ്ടായിരുന്ന അഗ്നിശമന സംവിധാനം ഉപയോഗിച്ച് ജീവനക്കാരാണ് പിന്നീട് തീയണച്ചത്. യാത്രക്കാർക്ക് പരിക്കേൽക്കുകയോ ബസ്സിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. അൻപതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.
യാത്രക്കാര്‍ ബസ് അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. തുടര്‍യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഇതുവരെ ചെയ്തിട്ടില്ലെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: