കലികാല വിപത്തുകൾക്കു സിദ്ധൗഷധമാണു ലളിതാസഹസ്രനാമം, മഹിഷാസുര മർദ്ദിനി സ്ത്രോത്രം എന്നിവ . ധൂപദീപങ്ങളാൽ അലംകൃതമായ അന്തരീക്ഷത്തിൽ ഭക്തിപൂർവം പൂജ ചെയ്താൽ ഫലസിദ്ധി ക്ഷണനേരങ്ങളാൽ അനുഭവിച്ചറിയാം. ദേവീമാഹാത്മ്യത്തിൽ പറയുന്നത് ഭദ്രകാളിയിൽ നിന്നും ഭിന്നിച്ച ശക്തികളാണ് അറിവിന്റെ ദേവതയായ സരസ്വതിയും സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയും ശക്തിയുടെ ദേവതയായ പാർവ്വതിയും എന്നാണ്.
ദേവിയുടെ രൂപഭാവഗുണങ്ങൾ വർണ്ണിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രങ്ങളാണ്. മറ്റ് സഹസ്രനാമങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ലളിതാസഹസ്രനാമത്തിലെ ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല. ശ്രീ മാതാ എന്ന് തുടങ്ങി ലളിതാംബിക എന്ന നാമത്തിൽ ഈ സഹസ്രനാമം പൂർണമാകുന്നു. ശ്രീചക്രത്തിൽ ഏഴാമത്തെ ആവരണമായ സർവരോഗഹരചക്രത്തിൽ സ്ഥിതി ചെയ്യുന്ന വശിനി, കാമേശി, മോദിനി, വിമലാ, അരുണ, ജയിനി, സർവേശ്വരി, കൗലിനി തുടങ്ങിയ വാഗ്ദേവതകളാണു ലളിതാസഹസ്രനാമം രചിച്ചത് എന്ന് പറയപ്പെടുന്നു.
മഹിഷാസുരമര്‍ദ്ദിനി സ്‌ത്രോത്രം ജപിച്ചാല്‍ ഭഗവതിയുടെ അപാരമായ ആനന്ദവും സംരക്ഷണവും അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. മഹിഷാസുര മര്ദ്ദിനി ആയ ദുര്‍ഗാ ദേവിയെ സ്തുതിച്ചുകൊണ്ട് എഴുതപ്പെട്ടിട്ടുള്ള ഈ സ്‌തോത്രം നവരാത്രി ദിനങ്ങളിൽ ചൊല്ലുന്നത് ഏറെ ഉത്തമമാണെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: