മുംബൈ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരം ഏതെന്നറിയാമോ? അത് യുകെയിലെ ലണ്ടനോ, നോട്ടിംഗ്ഹാമോ, മാഞ്ചെസ്റ്ററോ, ബ്രാഡ് ഫോര്‍ഡ് ബര്‍മിംഗ്ഹാമോ ആണോ? അതോ അമേരിക്കയിലെ ബോസ്റ്റണോ, ഫിലാഡെല്‍ഫിയയോ, ന്യൂയോര്‍ക്കോ, വാഷിംഗ്ടണോ?
ബിബിസിയാണ് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ഗവേഷണം നടത്തിയത്. ബിബിസിയുടെ ക്വയറ്റ് ഇന്‍ററസ്റ്റിങ്ങ് എന്ന കോമഡി പാനല്‍ ഗെയിം ക്വിസ് പരിപാടിയുടെ അവതാരക ഏറ്റവും കുടുതല്‍ പേര്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരത്തിന്റെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയത് ഇന്ത്യക്കാരാണ്. നമുക്ക് എല്ലാവര്‍ക്കും സുപരിചിതമായ മുംബൈ നഗരമാണത്രെ ഏറ്റവും കൂടുതല്‍ പേര്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരം.
ഇക്കാര്യത്തില്‍ ബ്രിട്ടനിെലെ നഗരത്തിന് ആറാം സ്ഥാനം മാത്രമേയുള്ളൂവെന്നും കൊളോണിയലിസത്തിന്റെ നേട്ടമാണിതെന്ന് അല്‍പം പരിഹാസം കലര്‍ത്തി ക്വയറ്റ് ഇന്‍ററസ്റ്റിങ്ങ് എന്ന പരിപാടിയുടെ അവതാരക സാന്‍റി ടോക്സ് വിഗ് പറയുന്നു. ഒരു വര്‍ഷം മുന്‍പ് നടന്ന പരിപാടിയുടെ ഒരു ഭാഗം എക്സില്‍ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം ലോകം അറിഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഇതിന് കാരണം മുംബൈ നഗരത്തില്‍ കൂടുതല്‍ പേര്‍ ജീവിക്കുന്നതിനാലാണ് മുംബൈ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരമായതെന്ന് ഒരാള്‍ റെഡ്ഡിറ്റില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: