ചെന്നൈ:തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ചെന്നൈ കവരൈപേട്ടയിലാണ് ട്രെയിന്‍ അപകടമുണ്ടായത്.
നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് മൈസൂര്‍ ദര്‍ബാംഗ എക്സ്പ്രസ് ഇടിച്ച് കയറി.സംഭവത്തെ തുടര്‍ന്ന് അഞ്ച് ബോഗികള്‍ പാളം തെറ്റി.മൂന്ന് ബോഗികള്‍ക്ക് തീപിടിച്ചു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. എന്‍ഡിആര്‍എഫ് സംഘം അപകട സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. കൂടൂതല്‍ ആംബുലന്‍സുകള്‍ അപകട സ്ഥലത്തേക്ക് എത്തി. അപകടത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍ ടി പ്രഭുശങ്കര്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: