World

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയ്‌ക്ക്, പുരസ്‌കാരം ആണവായുധ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്

ഹിരോഷിമ, നാഗസാക്കി ആണവാക്രമണത്തിലെ ഇരകളുടെ അതിജീവനത്തിനായി തുടക്കമിട്ട സംഘടനയാണ് നിഹോണ്‍ ഹിദാന്‍ക്യോ

Published by

സ്‌റ്റോക്‌ഹോം :സമാധാന നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് സന്നദ്ധ സംഘടന നിഹോണ്‍ ഹിദാന്‍ക്യോയ്‌ക്ക്. ആണവായുധ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.

ഹിരോഷിമ, നാഗസാക്കി ആണവാക്രമണത്തിലെ ഇരകളുടെ അതിജീവനത്തിനായി തുടക്കമിട്ട സംഘടനയാണ് നിഹോണ്‍ ഹിദാന്‍ക്യോ. ഹിബാകുഷ എന്നും അറിയപ്പെടുന്നു. 1956ലാണ ഈ സംഘടന രൂപീകരിക്കപ്പെട്ടത്.

ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക, ഇനിയൊരിക്കലും ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്നുള്ള ആഹ്വാനം എന്നിങ്ങനെ ലക്ഷ്യത്തോടെയാണ് സംഘടനയുടെ പ്രവര്‍ത്തനം.

സമാധാന നൊബേലിനായി 286ഓളം പേരുകളാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ വ്യക്തികളും സംഘടനകളും ഉള്‍പ്പെടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by