India

പെൺകുഞ്ഞുങ്ങളെ ദേവീസങ്കല്പത്തിൽ കരുതി കാലുകൾ കഴുകി ആരതി നടത്തി , ഭക്ഷണം വിളമ്പി യുപി മുഖ്യമന്ത്രി ; ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ യോഗിയുടെ കന്യാപൂജ

Published by

ലക്നൗ : നവരാത്രിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ സംഘടിപ്പിച്ച കന്യാപൂജ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി അദിത്യനാഥ് . ദുർഗ്ഗാ സ്വരൂപ കന്യകയുടെ പാദങ്ങൾ കഴുകി അവരെ ആരാധിക്കുകയും ചെയ്തു യോഗി . കഴിഞ്ഞ ദിവസം നടന്ന ഹവനചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു .

പെൺകുഞ്ഞുങ്ങളെ ദേവീസങ്കല്പത്തിൽ കരുതി കാലുകൾ കഴുകി ആരതി നടത്തി , ഭക്തിയോടെ ഭക്ഷണം വിളമ്പി, ദക്ഷിണയും സമ്മാനങ്ങളും നൽകിയണ് യോഗി കന്യാപൂജ നടത്തിയത് .

പിച്ചള പാത്രത്തിൽ വെള്ളം ഉപയോഗിച്ച് ഒമ്പത് പെൺകുട്ടികളുടെയും കാലുകൾ കഴുകി. ശക്തിപീഠത്തിലെ നിന്നുള്ള ചന്ദനം, തൈര്, അക്ഷതം എന്നിവ നെറ്റിയിൽ ചാർത്തി. പൂമാലയണിയിച്ചും, ഷാൾ പുതപ്പിച്ചും, ഉപഹാരം നൽകിയും, ദക്ഷിണ നൽകിയും മുഖ്യമന്ത്രി യോഗി കന്യാപൂജ യഥാവിധി നടത്തി .ക്ഷേത്ര അടുക്കളയിൽ പാകം ചെയ്ത ഭക്ഷണം സ്വന്തം കൈകൊണ്ട് വിളമ്പി നൽകുകയും ചെയ്തു . യോഗി ആദിത്യനാഥിന്റെ സ്‌നേഹവും വാത്സല്യവും ഏറ്റുവാങ്ങിയ കൊച്ചുകുട്ടികൾ സന്തോഷത്തോടെയാണ് മടങ്ങിയത് .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by