ഇടുക്കി: ബൈസണ്‍വാലിയില്‍ വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്ക്.
രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. സമീപത്തെ പാലത്തിന്റെ കൈവരി തകര്‍ത്ത ബസ് മണ്‍തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക