പാരീസ് ; അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ മകന് ഫ്രാൻസിലേക്ക് മടങ്ങുന്നതിന് വിലക്ക് . തീവ്രവാദത്തെ മഹത്വവൽക്കരിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനം നടത്തിയതിന് പിന്നാലെയാണിത് . ദേശീയ സുരക്ഷ കണക്കിലെടുത്ത് പുറപ്പെടുവിച്ച മുൻകൂർ നാടുകടത്തൽ ഉത്തരവിന്റെ നിയമസാധുത ജുഡീഷ്യറി സ്ഥിരീകരിച്ചു .ഒമർ ബിൻലാദിനെ ഫ്രാൻസിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പിട്ടതായി ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ പറഞ്ഞു.
നാടുകടത്തലിന്റെ സമയത്തെക്കുറിച്ചോ ഒമർ ബിൻലാദിനെ എവിടേക്കാണ് അയച്ചതെന്ന വിശദാംശങ്ങളൊ ബ്രൂണോ റീട്ടെയ്‌ലോ നൽകിയില്ല.
“ഒരു ബ്രിട്ടീഷ് പൗരന്റെ ജീവിതപങ്കാളിയായി വർഷങ്ങളോളം ഓർൺ മേഖലയിൽ താമസിക്കുന്ന മിസ്റ്റർ ഒമർ ബിൻലാദിൻ, തന്റെ സോഷ്യൽ നെറ്റ്‌വർക്കുകളിൽ തീവ്രവാദത്തെ മഹത്വവത്കരിക്കുന്ന അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തു,” റീട്ടെയ്‌ലോ എക്‌സിൽ പറഞ്ഞു. “ഒരു കാരണവശാലും ബിൻലാദിന് ഫ്രാൻസിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് ഭരണപരമായ നിരോധനം ഉറപ്പാക്കുന്നു.”എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക