കൊച്ചി: സഹസംവിധായികയെ പീഡിപ്പിച്ച സംവിധായകനും സുഹൃത്തിനുമെതിരെ കേസ്. സംവിധായകന് സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമയില്‍ അവസരവും വിവാഹ വാഗ്ദാനവും നല്കി പീഡിപ്പിച്ചെന്നാണ് പരാതി. മാവേലിക്കര സ്വദേശിയുടെ പരാതിയില്‍ മരട് പോലീസ് കേസെടുത്തു.
അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: