കോട്ടയം: സര്‍വകലാശാലകളെ ഇസ്ലാമിസ്റ്റ് വിഭജനവാദത്തിന്റെ കേന്ദ്രങ്ങളാക്കാനുള്ള എസ്എഫ്ഐ ഭീകരവാദി കൂട്ടുകെട്ടിന്റെ ശ്രമങ്ങളെ ചെറുക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. എസ്എഫ്ഐ നേതൃത്വം നല്കുന്ന എംജി യൂണിവേഴ്സിറ്റി യൂണിയന് നടത്തുന്ന നാഷണല്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് റിലീസ് ചെയ്ത പോസ്റ്റര്‍ വിഭജനവാദത്തിനെ സഹായിക്കുന്നതാണ്. ആ പോസ്റ്ററിനെ എബിവിപി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്ററില്‍ ഭാരതത്തിന്റെ ഭൂപടം വിഭജിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഇടതുപക്ഷ-ജിഹാദി കൂട്ടുകെട്ട് ജെഎന്‍യു ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ ഉയര്‍ത്തിയ ‘ഭാരത് കോ ടുക്കടെ ഹോംഗേ ഇന്ഷാ അള്ളാ’ എന്ന മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാണ്. എസ്എഫ്ഐയുടെയും ഇസ്ലാമിക വിഘടനവാദികളുടെയും അജണ്ടയാണത്. ജെഎന്‍യുവിലെ വിഘടനവാദത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ യൂണിവേഴ്സിറ്റികളിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത്. ഭാരതത്തെ കഷ്ണങ്ങളാക്കുമെന്നായിരുന്നു ജെഎന്‍യുവില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും തകര്‍ക്കാന്‍ ഒരു ശക്തിയെയും എബിവിപി അനുവദിക്കില്ല.
ക്യാമ്പസ് ഫ്രണ്ട് നിരോധിച്ചപ്പോള്‍ എസ്എഫ്ഐയിലേക്ക് നുഴഞ്ഞുകയറിയ ക്യാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ആളുകളാണോ എസ്എഫ്ഐയുടെയും യൂണിയന്റെയും അജണ്ടകള്‍ തീരുമാനിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിത്രം പിന്‍വലിക്കണമെന്നും യൂണിയന് ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: