ദുബായ്: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ്
നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ വെറും 90 റണ്‍സിന് അവസാനിച്ചു
.നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീതം മലയാളി താരം ആശാ ശോഭനയുടെയും അരുന്ധതി റെഡ്ഡിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ലങ്കയെ തകര്‍ത്തത്. രണ്ടു വിക്കറ്റ് വീഴ്‌ത്തിയ രേണുക സിങ്, ഓരോ വിക്കറ്റുകളുമായി ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഇവര്‍ക്കു മികച്ച പിന്തുണ നല്‍കി. ലങ്കന്‍ നിരയില്‍ 21 റണ്‍സ് നേടിയ കവിഷ ദില്‍ഹാരി, 20 റണ്‍സ് നേടിയ അനുഷ്‌ക സഞ്ജീവനി, 19 റണ്‍സ് നേടിയ അമ കാഞ്ചന എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ഥാനയുടേയും ഹര്‍മന്‍പ്രീതിന്റെയും അര്‍ധസെഞ്ചുറിയില്‍ ശക്തമായ സ്‌കോര്‍ കെട്ടിപ്പടുക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. 98 റണ്‍സിലാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. പതിമൂന്നാം ഓവറില്‍ അടുത്തടുത്ത പന്തുകകളില്‍ ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും പുറത്തായി.
40 പന്തില്‍ 43 റണ്‍സായിരുന്നു ഷെഫാലി വര്‍മ നേടിയത്. സ്മൃതിമന്ഥാന 50 റണ്‍സ് (38 പന്തില്‍), ഹര്‍മന്‍പ്രീത് 52 റണ്‍സ് (27 പന്തില്‍), ജെമീമ റോഡ്രിഗസ് 16 റണ്‍സ്, റിച്ചാ ഘോഷ് 6 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക