Kerala

കാറുകളില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി, കമ്മിഷണര്‍ ഉദ്ദേശിച്ചത് ബോധവത്കരണം

Published by

തിരുവനന്തപുരം: കാറുകളില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഇത്തരം ആലോചന ഉണ്ടായിട്ടില്ല. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ എന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഫൈന്‍ ഇടാക്കില്ല. ചര്‍ച്ചയാകട്ടെ എന്ന് മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉദ്ദേശിച്ചുകാണുള്ളൂ. കൂടിയാലോചന നടത്താന്‍ താന്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
1-4 വരെയുള്ള കുട്ടികള്‍ക്ക് പിന്നില്‍ പ്രത്യേക സീറ്റും 4-14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റും നിര്‍ബന്ധമാക്കുമെന്നായിരുന്നു കമ്മിഷണറുടെ അറിയിപ്പ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by