കൊച്ചി: എക്സിക്യൂട്ടീവിന്റെ തലവനായ ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ചുവരുത്താനുള്ള അധികാരമുണ്ടെന്നും, വിലക്കുന്നത് ഉദ്യോഗസ്ഥരെ കുഴപ്പത്തിലാക്കുന്ന നിലപാടാണെന്നും കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന ദേശവിരുദ്ധ പരാമര്‍ശവും ഫോണ്‍ ചോര്‍ത്തലും സംബന്ധിച്ച് പി വി അന്‍വറുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അതു വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ എത്തണമെന്നാണ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് അതു വിലക്കി. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റിട്ട. ജസ്റ്റിസ്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു നല്കിയ കത്തില്‍ പ്രതികരിച്ചത്. മൂന്നുവര്‍ഷമായി ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും നിശബ്ദത പാലിച്ച മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്നാണ് സംശയിക്കേണ്ടതെന്ന് മറുപടി കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: