ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരത്തിന്റെ പ്രതികരണം.
ഹ..ഹാ.ഹി..ഹു ഹോ! ‘ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോർഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അതേസമയം പ്രയാഗയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിറയെ നെഗറ്റീവ് കമന്റുകളും പരിഹാസ കമന്റുകളും വന്നു നിറയുകയാണ്. ഒരു മില്യണിലേറെ ഫോളോവേഴ്സുണ്ട് പ്രയാഗയ്‌ക്ക് ഇൻസ്റ്റഗ്രാമിൽ.
ഫാഷൻ ട്രെൻഡുകളിലും വളരെ അപ്ഡേറ്റാണ് താരം. അടുത്തിടെ പ്രയാഗ നടത്തിയ മേക്കോവറുകളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതേസമയം ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനേയും മരട് പൊലീസ് ഉടൻ ചോദ്യം ചെയ്യും. ഇരുവർക്കും സ്റ്റേഷനിൽ എത്താൻ മരട് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക