ന്യൂദൽഹി: നവരാത്രി ഉത്സവ സീസണിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ഇന്ത്യൻ റെയിൽവേ 150 ലധികം റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക ഭക്ഷണം ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
മൊബൈൽ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും യാത്രക്കാർക്ക് ഈ സ്വാദിഷ്ടമായ നവരാത്രി വ്രതം സ്‌പെഷ്യൽ താലി ഓൺലൈനായി ഓർഡർ ചെയ്യാവുന്നതാണ്.
യാത്രയ്‌ക്കിടെ നവരാത്രി ആഘോഷിക്കുന്ന യാത്രക്കാർക്ക് ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ പലപ്പോഴും വിവിധ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 150-ലധികം സ്റ്റേഷനുകളിൽ നവരാത്രി സ്പെഷ്യൽ താലി അവതരിപ്പിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
മുംബൈ സെൻട്രൽ, ദൽഹി ജംഗ്ഷൻ, സൂറത്ത്, ജയ്പൂർ, ലഖ്നൗ, പട്ന ജംഗ്ഷൻ, ലുധിയാന, ദുർഗ്, ചെന്നൈ സെൻട്രൽ, സെക്കന്തരാബാദ്, അമരാവതി, ഹൈദരാബാദ്, തിരുപ്പതി, ജലന്ധർ സിറ്റി, ഉദയ്പൂർ സിറ്റി, ബംഗളൂരു കാന്ത്, ന്യൂദൽഹി, താനെ, പൂനെ , മംഗലാപുരം സെൻട്രൽ സ്റ്റേഷൻ എന്നിവയാണ് ഈ സ്റ്റേഷനുകൾ.
നവരാത്രിയുടെ പ്രാധാന്യം മാനിച്ച് വ്രത താലി ( ഭക്ഷണം) തയ്യാറാക്കുന്നതിൽ ഗുണനിലവാരവും പോഷകാഹാരവും ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
IRCTC ആപ്പിൽ PNR നമ്പർ നൽകി അല്ലെങ്കിൽ IRCTC ഇ-കാറ്ററിംഗ് വെബ്‌സൈറ്റ് സന്ദർശിച്ച് യാത്രക്കാർക്ക് താലി എളുപ്പത്തിൽ ബുക്ക് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: