തലശ്ശേരി: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറും രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖുമായിരുന്ന പുന്നാട് അളോറ വാസുവിന്റെ മകന് അശ്വനി കുമാറിനെ എന്‍ഡിഎഫ് തീവ്രവാദ സംഘം കൊലപ്പെടുത്തിയ കേസ്സില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ ജഡ്ജ് (ഒന്ന്) ഫിലിപ്പ് തോമസ് ഈ മാസം 14 ന് വിധി പറയും. കേസ്സില്‍ 14 പ്രതികളാണുള്ളത്.
ശിവപുരം വെമ്പടി പൂതാനം ഇബ്രാഹിമിന്റെ മകന് പുതിയ വീട്ടില്‍ അസീസ് (47), മയ്യില്‍ കണ്ണാടിപ്പറമ്പ് കുഞ്ഞിപൊതുവീട്ടില് മുഹമ്മദ് കുഞ്ഞിയുടെ മകന് കുഞ്ഞിയാറക്കല് തെയ്യട വളപ്പില്‍ നൂഹുല്‍ അമീല്‍ (45), ചാവശ്ശേരി നരയംപാറ മാണിക്കോത്ത് വല്ലത്ത് ഷരീഫ മന്‍സിലില്‍ അബ്ദുള്ളക്കുട്ടി തങ്ങളുടെ മകന് എം.വി.മര്‍ഷൂക്ക്(43), ചാവശ്ശേരി പുതിയവീട്ടില്‍ മൈക്കോട്ട് അസ്സുവിന്റെ മകന് പി.എം. സിറാജ് (47), ശിവപുരം പടുപാറ ചേനോത്ത് പുതിയപുരയില്‍ എ.പി. ഹൗസില്‍ മൂസയുടെ മകന് സി.പി.ഉമ്മര്‍ (45), ഉളിയില്‍ മാവിലക്കണ്ടി ഷാഹിദാ മന്‍സിലില്‍ കെ.ടി. ഈസ്സയുടെ മകന് എം.കെ.യൂനസ്(48), ഉളിയില്‍ ചാവശ്ശേരി രയരോത്ത് കരുവാന്റെ വളപ്പില്‍ ഹുസ്സന്കുട്ടിയുടെ മകന് ആര്.കെ. അലി(50), ചാവശ്ശേരി നരയംപാറപാറയില് കരുവാന്റെ വളപ്പില്‍ ഹംസയുടെ മകന് പി.കെ. ഷമീര്‍ എന്ന സമീര്‍ (43), കോളാരി കട്ട് ആന്‍ഡ് കവര്‍ റോഡിലെ ഇബ്രാഹിമിന്റെ മകന് കൊവ്വല്‍ നൗഫല്‍ (44), തന്തോട് പായം തണലോട്ടു വീട്ടില്‍ കാദറിന്റെ മകന് തണലോട്ടു യാക്കൂബ്(46), ചാവശ്ശേരിയ നരയംപാറയില്‍ തന്ഗള സി.എം. വീട്ടില്‍ ഇബ്രാഹിമിന്റെ മകന് മുസ്തഫ (52), കീഴൂര്‍ കോട്ടക്കുന്ന് വീട്ടില്‍ ഇബ്രാഹിമിന്റെ മകന് കരാട്ടെ ബഷീര്‍ എന്ന വയ്യപ്പുറത്ത് ബഷീര്‍ (58), ഇരിക്കൂര്‍ കല്ല്യാട്ടരകത്ത് മുംതാസ് മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്റെ മകന് കെ. ഷംനാസ് (40), ഇരിക്കൂര്‍ മുംതാസ് മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്റെ മകന് കെ. ഷാനവാസ് (40) എന്നിവരാണ് പ്രതികള്‍.
അശ്വിനി കുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി ഒന്നു മുതല്‍ 12 വരെയുള്ള പ്രതികള്‍ 2005 ഫെബ്രുവരി മാസം 21 ന് ചാവശ്ശേരി വെളിയമ്പ്രയിലെ പഴശ്ശി ഡാമിനടുത്ത തോട്ടത്തില്‍ ഒത്തുചേര്‍ന്നു. ഇവിടെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഒന്നു മുതല്‍
ഒമ്പതു വരെയുള്ള പ്രതികള്‍ 2005 മാര്‍ച്ച് മാസം പത്താം തീയതി ഏകദേശം രാവിലെ 10.15 ന് കീഴൂര്‍, പയഞ്ചേരി മുക്ക് എന്നീ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കഠാര, കത്തി, വാള്, ബോംബ് തുടങ്ങിയ കൈവശം വെച്ച് നാലു മുതല്‍ 8 വരെയുള്ള പ്രതികള്‍ കണ്ണൂരില്‍ നിന്നും
യാത്രക്കാരെയും കയറ്റി പോവുകയായിരുന്ന കെഎല്‍ 14-9322 നമ്പര്‍ പ്രേമ ബസ്സിലെ യാത്രക്കാരെയും വഴിയാത്രക്കാരെയും ഭീഷണിപ്പെടുത്തുകയും ഒന്നാം പ്രതി പുതിയ വീട്ടില്‍ അസീസ് അശ്വിനിയെ കൊലചെയ്യാന്‍ ഇടതുഭാഗം ഷോള്‍ഡറിന് അടുത്ത് കഠാര കൊണ്ട് കുത്തി. രണ്ടാം പ്രതിയായ കുഞ്ഞറക്കല്‍ തെയ്യട വളപ്പില്‍ നൂഹുല്‍ അമീലും മൂന്നാം പ്രതി എം.പി. മര്‍ഷോക്കും കഴുത്തിനും കൈക്കും കാലിനും വാള് കൊണ്ട് വെട്ടി മുറിവേല്‍പ്പിച്ചു. ഏഴാം പ്രതി ആര്.കെ. അലിയും എട്ടാം പ്രതി ടി.കെ. ഷമീറും സംഭവ സമയത്ത് തലശ്ശേരി ഇരിട്ടി റൂട്ടിലെ പയഞ്ചേരി മുക്കിലെ പബ്ലിക് റോഡില്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും കേസിലെ പതിമൂന്നും പതിനാലും പ്രതികളും സഹോദരങ്ങളുമായ ഷമ്മാസും ഷാനവാസും ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ വെടിമരുന്ന് സംഘടിപ്പിച്ച് നല്‍കിയെന്നുമാണ് പ്രോസിക്യൂഷന് കേസ്സ്.
ഇരിട്ടി എസ്ഐയായിരുന്ന പി. മധുസൂദനന്, ഇരിട്ടി സിഐആയിരുന്ന കെ.വി. സലീം. കണ്ണൂര്‍ സിബിസിഐഡി ഡിവൈഎസ്പിമാരായിരുന്ന എം. ദാമോദരന്‍, ഡി. സാലി എന്നിവരാണ് കേസ് അന്വേഷിച്ചത്.
കേസില്‍ 89 സാക്ഷികളില്‍ 42 പേരെയാണ് പ്രൊസീക്യൂഷന് വിസ്തരിച്ചത്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ 143, 147, 148, 341, 302, 506 (11) 120(ബി) റെഡ് വിത്ത് (149) ഐപിസി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. വിളക്കോട് ആവിലം മാവില വീട്ടില്‍ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. പ്രതികള്‍ക്കായി അഡ്വ. അശോകന്, അഡ്വ. നൗഷാദ്, അഡ്വ. രന്‍ജിത്ത് മാരാര്‍ എന്നിവര്‍ഹാജരായി.
അശ്വിനി വധക്കേസിലെ ഒന്നാം പ്രതിയായ പുതിയ വീട്ടില്‍ അസീസിനെ 2013 ഏപ്രില്‍ 23 ന് കണ്ണൂര്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്ന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. സിപിഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ കേസില്‍ അശ്വിനിയെ വധിച്ച പത്താംപ്രതി പായം തണലോട്ട് യാക്കൂും പന്ത്രണ്ടാം പ്രതി വൈയപ്രത്ത് ബഷീര്‍ എന്ന കരാട്ടെ ബഷീറും ജീവപരന്ത്യം ശിക്ഷ അനുഭവിച്ച് വരികയാണ്. അഡ്വ.ബി.പി. ശശീന്ദ്രനും അഡ്വ. ജോസ് തോമസുമാണ് പ്രോസ്യൂക്യൂട്ടര്മാരായി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: