Kerala

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഡിവൈഎഫ്ഐ വനിതാ നേതാവ് തട്ടിയത് 15 ലക്ഷം രൂപ, കൂടുതൽ പേര് തട്ടിപ്പിനിരയായെന്ന് സൂചന

Published by

കാസർഗോഡ്: കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഡിവൈഎഫ്ഐ വനിതാ നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന സച്ചിത റൈക്കെതിരെയുള്ള പരാതിയിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്. ജോലി വാ​ഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന കുമ്പള കിദൂർ സ്വദേശി നിഷ്മിത ഷെട്ടിയുടെ പരാതിയിലാണ് അധ്യാപികയായ നേതാവിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേന്ദ്ര സർക്കാർ സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ നിഷ്മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങിയത്. സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്‌മിത പറയുന്നു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയായണ് തട്ടിപ്പ് നടത്തിയ സച്ചിത. മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയാണ് ഇവർ.

അതേസമയം, സച്ചിതയെ 10 ദിവസം മുമ്പ് പുറത്താക്കിയതായി കാസർകോട് ജില്ലാ ഡിവൈഎഫ്ഐ കമ്മിറ്റി അറിയിച്ചു. ഇവർക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നേക്കുമെന്നാണ് പൊലീസ് കരുതുന്നത്. എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ സ്ഥിരം ജോലി നേടുന്നതിന് മുമ്പ് റായി ഗവ.എച്ച്.എസ്.എസ് അംഗടിമൊഗറിൽ അഡ്‌ഹോക്ക് അധ്യാപകയായി ജോലി ചെയ്തിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by