കണ്ണൂര്‍: 66-ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസ് ഗ്രൂപ്പ് മൂന്ന് മത്സരങ്ങളുടെ രണ്ടാം ദിവസമായ ഇന്നലെ ആര്‍ച്ചറി മത്സരങ്ങളില്‍ ആകെയുള്ള 12 ഇനങ്ങളില്‍ 11 എണ്ണം പൂര്‍ത്തിയായപ്പോള്‍ നാല് വീതം സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുംം ഉള്‍പ്പെടെ 34 പോയിന്റ് നേടി വയനാട് ഒന്നാംസ്ഥാനത്ത്. 2 സ്വര്‍ണം, 3 വെള്ളി, 2 വെങ്കലം ഉള്‍പ്പെടെ 21 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും രണ്ട് വീതം സ്വര്‍ണം, വെള്ളി, വെങ്കലം നേടിക്കൊണ്ട് 18 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തും തുടരുന്നു. ഒരു മത്സരത്തിന്റെ ഫലം അപ്പീല്‍ കാരണം തടഞ്ഞു വെച്ചിരിക്കുകയാണ്.
യോഗ മത്സരങ്ങളില്‍ ആകെയുള്ള ആറിനങ്ങളില്‍ അഞ്ചണ്ണം പൂര്‍ത്തിയായപ്പോള്‍ 2 സ്വര്‍ണം, 1 വെള്ളി ഉള്‍പ്പെടെ 18 പോയിന്റ് മായി പാലക്കാട് ഒന്നാം സ്ഥാനത്തും 1 സ്വര്‍ണം, 1 വെള്ളി, 2 വെങ്കലം ഉള്‍പ്പെടെ 11 പോയിന്റുമായി കണ്ണൂരും 1 സ്വര്‍ണം,1 വെള്ളി ഉള്‍പ്പെടെ 11 പോയിന്റുമായി തൃശ്ശൂരും രണ്ടാം സ്ഥാനത്തുമാണ്. 5 പോയിന്റുമായി ഇടുക്കി മൂന്നാം സ്ഥാനത്താണ് ഉള്ളത്.
തായ്ക്കാണ്ടോ മത്സരങ്ങളില്‍ 6 സ്വര്‍ണം, 3 വെള്ളി, 2 വെങ്കലവുമായി 41 പോയിന്റുമായി കാസര്‍ഗോഡ് ഒന്നാം സ്ഥാനത്തും 4സ്വര്‍ണം, 4 വെള്ളി, 6 വെങ്കലം ഉള്‍പ്പെടെ 38 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 3 സ്വര്‍ണം,3 വെള്ളി, 7 വെങ്കലമുള്‍പ്പെടെ 31പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
റസലിംഗ് മത്സരങ്ങളില്‍ ആകെയുള്ള 60 ഇനങ്ങളില്‍ 30 എണ്ണം പൂര്‍ത്തിയായപ്പോള്‍ 13 സ്വര്‍ണം 2 വെള്ളി 2 വെങ്കലം ഉള്‍പ്പെടെ 73 പോയിന്റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്തും 8 സ്വര്‍ണ്ണം 5 വെള്ളി 4 വെങ്കലം ഉള്‍പ്പെടെ 59 പോയിന്റുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തും മൂന്നു സ്വര്‍ണം നാലുവള്ളി 11 വെങ്കലം ഉള്‍പ്പെടെ 38 മായി മലപ്പുറം മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
അവസാന ദിവസമായ ഇന്ന് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ റസലിംഗ് മത്സരങ്ങളും തയ്കൊണ്ടോ മത്സരങ്ങളും നടക്കും. തലശ്ശേരി ബാസ്ക്കറ്റ്ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബോള്‍ മത്സരങ്ങളുടെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: