കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഹമാസ് മുന്നണിയെ’ തകർത്തെറിഞ്ഞ് ബിജെപി ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ വിജയം അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്.
എല്ലാ എക്സിറ്റ് പോളുകളും, രാഷ്‌ട്രീയ നിരീക്ഷകരും പ്രവചിച്ചത് ‘ഹമാസ് മുന്നണിയുടെ’ മുന്നേറ്റവും ബിജെപിയുടെ വൻ തകർച്ചയും ആയിരുന്നു.
ബിജെപിയുടെ ഈ കുതിപ്പിന് ഒരേ ഒരു കാരണമേ ഉള്ളൂ, Back to roots..!
ഞാൻ മനസ്സിലാക്കുന്നത് ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണ പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിച്ചത് RSS ആയിരുന്നു എന്നാണ്. അതിന്റെ ഫലമാണ് ഇപ്പോൾ കിട്ടിയത്. കാട് അടച്ചുള്ള പ്രചരണം ഒന്നും ബിജെപി ഹരിയാനയിൽ നടത്തിയിട്ടില്ല. പക്ഷെ നിശബ്ദമായി RSS അവരുടെ സംഘടന മികവ് താഴെത്തട്ടിൽ വൃത്തിയായി നടപ്പിലാക്കി.
ബിജെപിയുടെ ശക്തി എന്താണോ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിച്ചതിന്റെ ഫലമാണ് ഹരിയാനയിൽ കണ്ടത്. SABKA SAATH SABKA VIKAS SABKA VISHWAS എന്നതൊക്കെ പറയാൻ മാത്രം കൊള്ളാം, വോട്ട് ആകില്ല എന്ന് ബിജെപിക്ക് തിരിച്ചറിയാൻ ഈ തിരഞ്ഞെടുപ്പ് ഫലം ഒരിക്കൽ കൂടി ഉപകരിക്കും.
ഇന്ത്യയുടെ ബജറ്റിന്റെ വലിയൊരു പങ്ക് കശ്മീരിന്റെ വികസനത്തിനായി ബിജെപി സർക്കാർ മാറ്റി വെച്ചു, വൻകിട വികസന പ്രവർത്തനങ്ങൾ നടത്തി, യുവാക്കൾക്ക് തൊഴിൽ ലഭിച്ചു, തീവ്രവാദത്തെ അടിച്ചമർത്തി, താഴ്‌വരയിൽ സമാധാനം വന്നതോടെ ടൂറിസം വളർന്നു, അവിടുത്തെ ജനങ്ങൾക്ക് സാമ്പത്തീക നേട്ടം ഉണ്ടായി, പക്ഷെ അവർ ബിജെപിക്ക് വോട്ട് ചെയ്തില്ല.
അതായത് നിങ്ങൾ തേനും പാലും ഒഴുക്കിയാലും അവർ വോട്ട് ചെയ്യില്ല. അവർക്ക് അവരുടെ മത താൽപ്പര്യം ആണ് വലുത്.
ഇന്ന് ഹരിയാനക്കാരനായ ഒരു ബാച്ച്മേറ്റ് ഒരു ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടിരിക്കുന്നത് കണ്ടു ‘ കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം ‘സമാധാനക്കാർ’ മാത്രമുള്ള ഒരുഗ്രാമത്തിൽ 300 ൽ അധികം വീടുകൾ പണിത് നൽകി, മുഴുവൻ സമയം കറന്റ്, നല്ല റോഡുകൾ എല്ലാം ചെയ്തു. പക്ഷെ ആ ഗ്രാമത്തിൽ നിന്ന് ബിജെപിക്ക് ഒറ്റ വോട്ടും ലഭിച്ചില്ലത്രെ..!
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉത്തർ പ്രദേശിലും ഇതുപോലെ കേന്ദ്ര സർക്കാർ പദ്ധതികൾ എല്ലാം വാങ്ങി കൂട്ടിയ സമാധാന ഗ്രാമങ്ങളിൽ നിന്നൊന്നും ബിജെപിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല എന്ന് NDTV റിപ്പോർട്ട് കണ്ടിരുന്നു.
ഒരു വിഭാഗം ആളുകൾക്ക് വേണ്ടത് വികസനമോ, സാമ്പത്തീക മുന്നേറ്റമോ, മികച്ച വിദ്യാഭ്യാസ സൗകര്യമോ, അടിസ്ഥാന സൗകര്യ വികസനമോ ഒന്നുമല്ല. അവർക്ക് അവരുടെ മതമാണ് പ്രധാനം.
അവരെ കൂടെ നിർത്താനും, സമൂഹത്തിൽ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ബിജെപി സർക്കാർ ആകുന്നത് ശ്രമിച്ചു. അവിടെ ചെലവാക്കിയ പണം വെള്ളത്തിൽ വരച്ച വര പോലെ ആയിപ്പോയി.
കശ്മീർ താഴ്‌വരയിൽ ബിജെപിക്ക് ഒറ്റ സീറ്റും ലഭിക്കില്ല എന്നുറപ്പായിരുന്നു. അവിടെ പോയി അവരെ ഉദ്ധരിക്കാൻ നിന്ന് സമയം കളയേണ്ട.
ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രമാണ് മതേതര ചിന്താഗതിയോടെ രാഷ്‌ട്രീയമായി വോട്ട് ചെയ്യുന്നത്. ബാക്കിയുള്ളവരിൽ 99% ഉം മതം നോക്കിയും, മത താൽപ്പര്യം നോക്കിയും ആണ് വോട്ട് ചെയ്യുന്നത് എന്ന യാഥാർഥ്യം ഉൾക്കൊള്ളണം.
ബിജെപിയുടെ അവരുടെ വോട്ട് ബാങ്കിൽ മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയും, ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരും വോട്ട് ചെയ്യുന്നു എന്നും ഉറപ്പിച്ചാൽ ‘ഹമാസ് മുന്നണി’ ഇന്ത്യയിൽ പച്ച തൊടില്ല എന്നുറപ്പാണ്.
എന്തായാലും ഇതൊരു ഗംഭീര വിജയം തന്നെയാണ്. ഒരു ബഹളവും ഇല്ലാതെ വളരെ നിശബ്ദമായി RSS നടത്തിയ ഉജ്ജ്വലമായ പ്രവർത്തനത്തിന്റെ ഫലം.
RSS നെ ആരും Underestimate ചെയ്യരുത് എന്നേ എനിക്ക് പറയാൻ ഉള്ളൂ. അവരുടെ സംഘടനാ മികവിനേക്കാൾ ബഹുമാനിക്കേണ്ടത് രാജ്യത്തിന് വേണ്ടി സമർപ്പണ ജീവിതം നയിക്കുന്ന സ്വയം സേവകരെ ആണ്. ഈ വിജയത്തിന്റെ നേട്ടം ഒന്നും അവകാശപ്പെടാൻ അവർ മുന്നോട്ട് വരില്ല. ഒരു ചാനലിലും, സോഷ്യൽ മീഡിയയിലും അവരുടെ ആരുടേയും ഫോട്ടോയോ, ഇന്റർവ്യൂവോ ഒന്നും കാണില്ല. അതേസമയം അവർ എപ്പോഴും കർമനിരതർ ആയിരിക്കും. അതാണ് RSS..
നരേന്ദ്രമോഡിയുടെ യുഗം കഴിഞ്ഞാൽ ബിജെപി ഇല്ല എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിൽ ആണെന്ന് മാത്രമേ പറയാൻ ഉള്ളൂ..
ജിതിന്‍ കെ ജേക്കബ്ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: