ന്യൂഡല്‍ഹി: ആദായനികുതി നിയമത്തിന്റെ പരിഷ്കരണത്തിനായി കേന്ദ്ര ധനമന്ത്രാലയം പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. ഭാഷ ലളിതമാക്കല്‍, വ്യവഹാരം കുറയ്ക്കല്‍, കാലഹരണപ്പെട്ട വ്യവസ്ഥകള്‍ ഭേദഗതി ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളിലാണ് അഭിപ്രായം തേടിയത്.
മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അവലോകനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ആഭ്യന്തര കമ്മിറ്റിയും രൂപീകരിച്ചു. ”നിയമം സംക്ഷിപ്തവും വ്യക്തവും മനസ്സിലാക്കാന്‍ എളുപ്പവുമാക്കുക എന്നതാണ് ലക്ഷ്യം, ഇത് തര്‍ക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുകയും നികുതിദായകര്‍ക്ക് കൂടുതല്‍ നികുതി ഉറപ്പ് നല്‍കുകയും ചെയ്യും,” ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ആദായനികുതി നിയമം പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: