Agriculture

കാര്‍ഷിക മേഖലയില്‍ ഗുണനിലവാരം പ്രോത്സാഹിപ്പിക്കാനായി ദേശീയ കാര്‍ഷിക കോഡ് അവതരിപ്പിച്ച് ബിഐഎസ്

Published by

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയില്‍ ഗുണനിലവാരം പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ കാര്‍ഷിക കോഡ് (എന്‍എസി) അവതരിപ്പിച്ച് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്).
നൂതനമായ കാര്‍ഷിക സാങ്കേതികവിദ്യകള്‍, കൃഷിരീതികള്‍, വ്യത്യസ്തമായ പ്രാദേശിക സാഹചര്യങ്ങള്‍ എന്നിവ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. നാഷണല്‍ ബില്‍ഡിംഗ് കോഡ് (എന്‍ബിസി), നാഷണല്‍ ഇലക്ട്രിക്കല്‍ കോഡ് (എന്‍ഇസി) എന്നിവയ്‌ക്ക് സമാനമാണ് പുതിയ കോഡ് .
കര്‍ഷകര്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കൂടുതല്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ കാര്‍ഷിക മേഖലയെ മാറ്റിമറിക്കാന്‍ എന്‍എസിക്ക് സാധിക്കുമെന്ന് ബിഐഎസ് ഡെപ്യൂട്ടി ഡിജി (സ്റ്റാന്‍ഡര്‍ഡൈസേഷന്‍) സഞ്ജയ് പന്ത് പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലൂടെയും കാര്യക്ഷമവും സുസ്ഥിരവുമായ കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, ഗ്രാമീണ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം ഗണ്യമായി മെച്ചപ്പെടുത്താന്‍ എന്‍എസിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts