Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യത്യസ്തനാം ഒരു സിഇഒ…. ഡെലിവറി ബോയിയായി ഇറങ്ങി സിഇഒ; ഡെലിവറി ബോയുടെ കഷ്ടപ്പാടുകള്‍ കൊണ്ടറിഞ്ഞ സിഇഒ സൂപ്പറെന്ന് ഇന്‍സ്റ്റഗ്രാം

ഒരു കമ്പനിയുടെ ഉടമസ്ഥനായി തലപ്പത്തിരിക്കുന്ന ആള്‍ തന്നെ ഏറ്റവും താഴെത്തട്ടിലുള്ള ജോലിക്കാരനെപ്പോലെ ഒരു ദിവസം ജോലിയെടുത്താല്‍ എങ്ങിനെയിരിക്കും? അങ്ങിനെ ജോലി ചെയ്ത് വ്യത്യസ്തനായിരിക്കുകയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ.

Janmabhumi Online by Janmabhumi Online
Oct 8, 2024, 05:42 pm IST
in Business
സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ഭാര്യയ്ക്കൊപ്പം ഡെലിവറി ബോയിയായി ഒരു ദിവസം ഭക്ഷണവിതരണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍

സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ഭാര്യയ്ക്കൊപ്പം ഡെലിവറി ബോയിയായി ഒരു ദിവസം ഭക്ഷണവിതരണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഒരു കമ്പനിയുടെ ഉടമസ്ഥനായി തലപ്പത്തിരിക്കുന്ന ആള്‍ തന്നെ ഏറ്റവും താഴെത്തട്ടിലുള്ള ജോലിക്കാരനെപ്പോലെ ഒരു ദിവസം ജോലിയെടുത്താല്‍ എങ്ങിനെയിരിക്കും? അങ്ങിനെ ജോലി ചെയ്ത് വ്യത്യസ്തനായിരിക്കുകയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ.

കഴിഞ്ഞ ദിവസം സൊമാറ്റോയുടെ ഡെലിവറി ഏജൻ്റായി ദീപീന്ദര്‍ ജോലിയെടുത്തു. മറ്റ് സൊമാറ്റോ ഡെലിവറി ബോയിമാര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഡെലിവറി ബോയിയുടെ യൂണിഫോമില്‍ എത്തിയ സിഇഒയെ ആരും തിരിച്ചറിഞ്ഞില്ല. ദീപീന്ദറിന്റെ ഭാര്യ ഗ്രേഷ്യ മുനോസും ഒപ്പമുണ്ടായിരുന്നു. ഒരു ദിവസം മുഴുവൻ ദീപീന്ദർ ഭക്ഷണം വിതരണം ചെയ്തു. ഇതിനിടയില്‍ സാധാരണ ഡെലിവറി ബോയിമാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മുഴുവന്‍ കണ്ടു മാത്രമല്ല, ദീപീന്ദര്‍ കൊണ്ടും അറിഞ്ഞു.

ഭക്ഷണ വിതരണത്തിനായി ദീപീന്ദര്‍ ഗുഡ് ഗാവിലെ ഒരു മാളിൽ എത്തി. എന്നാൽ സെക്യൂരിറ്റി ജീവനക്കാർ മാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും പിൻവാതിലിൽ കൂടി കയറാൻ ആവശ്യപ്പെട്ടെന്നും സൊമാറ്റോ സിഇഒ പറയുന്നു. ലിഫ്റ്റ് അല്ലെങ്കിൽ ഏക്‌സലറേറ്റർ ഉപയോഗിക്കേണ്ട എന്നും സ്റ്റെപ് വഴി കയറണമെന്നും മാള്‍ അധികൃതര്‍ പറഞ്ഞത്രെ. സൊമാറ്റോ ഡെലിവറി ബോയിയുടെ ചുവന്ന യൂണിഫോമിൽ പ്രധാന വാതിലിലൂടെ പ്രവേശനം സാധ്യമല്ലെന്നും എത്രമാത്രം കഷ്ടപ്പാടുകളിലൂടെയാണ് ഡെലിവറി ബോയിമാര്‍ ഭക്ഷണമെത്തിക്കുന്നതെന്നും ദീപീന്ദർ തിരിച്ചറിഞ്ഞു. ഇതിന്റെ ഒരു വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്‌ക്കുകയും ചെയ്തു.

മൂന്നാം നിലയിൽ സ്റ്റെപ്പ് കയറി എത്തിയപ്പോൾ അഭിമുഖീകരിച്ചത് അതിലും ദയനീയമായ കാര്യമായിരുന്നു. ഡെലിവറി ബോയിമാര്‍ക്ക് മാളിൽ പ്രവേശിക്കാൻ അനുവാദമില്ല. ഓർഡറുകൾ സ്വീകരിക്കാൻ ഗോവണിപ്പടിയിൽ കാത്തിരിക്കണം. ഫുഡ് ഓർഡർ എടുക്കാൻ കാത്തിരിക്കുന്ന മറ്റ് ഡെലിവറി ബോയ്‌സിനൊപ്പം നിലത്തിരുന്ന് അവരുമായി സംസാരിക്കുന്ന ദീപീന്ദര്‍ ഗോയലിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.

ദീപീന്ദര്‍ എന്ന സിഇഒ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ കളറായിരിക്കുകയാണ്. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളുടെ പ്രവാഹമാണ്. ഡെലിവറി ജീവനക്കാർക്ക് മാന്യമായി ജോലി ചെയ്യാൻ ആവശ്യമായ സഹായങ്ങൾ എത്രയും വേഗം ഒരുക്കണമെന്നാണ് ചിലരുടെ പ്രതികരണം. ഡെലിവറി പങ്കാളികളോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം അനുദിനം വർധിച്ചുവരികയാണ് എന്നും നേരിട്ട് പോയി ഇത് മനസിലാക്കാൻ ശ്രമിച്ചത് മികച്ച കാര്യമാണെന്ന അഭിനന്ദവും ചിലര്‍ നല്കി. ഞാൻ സൊമാറ്റോയുടെ മുൻ ഡെലിവറി പങ്കാളിയാണ്, ഇത് ഒരുപാട് അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും നിരവധി ഡെലിവറി പങ്കാളികൾക്ക് ആശ്വാസം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്ന് മറ്റൊരു ഉപയോക്താവ് എഴുതി.

ആശ്വാസം പകര്‍ന്ന് വിമര്‍ശിച്ചവര്‍ക്കും പരാതികള്‍ പറഞ്ഞവര്‍ക്കും ദീപീന്ദര്‍ ഗോയല്‍ മറുപടിയും നല്‍കി: “എല്ലാ ഡെലിവറി പങ്കാളികളുടെയും ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാളുകളുമായുള്ള ബന്ധം മികച്ചതാക്കണമെന്നു ഞാൻ മനസിലാക്കി.”.

സാധാരണ ജോലിക്കാരെ പ്രചോദിപ്പിക്കുന്ന മുതലാളിയുടെ തന്ത്രം

ജീവനക്കാരെ കൂട്ടി ഉടമസ്ഥരാക്കുന്ന രീതി സോഫ്റ്റ് വെയര്‍ കമ്പനികള്‍ നിലനിര്‍ത്തിയിരുന്നു. അമേരിക്കയില്‍ നടന്നുവരുന്ന ബിസിനസ് കള്‍ച്ചര്‍ ആണത്. ജീവനക്കാര്‍ക്കും കമ്പനിയുടെ ഓഹരികള്‍ നല്‍കും. കമ്പനി വിജയത്തിലേക്ക് കുതിച്ചാല്‍ ജീവനക്കാരനും സാമ്പത്തിക ലാഭം ഉണ്ടാകും. എന്നാല്‍ ഇവിടെ കമ്പനി സിഇഒ സാധാരണജീവനക്കാരുടെ കഷ്ടപ്പാടുകള്‍ നേരിട്ടറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ അത് സാധാരണ ജീവനക്കാര്‍ക്ക് പ്രചോദനമാകും. അതാണ് ഇവിടെ സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ ചെയ്തത്.

ദീപീന്ദര്‍ ഗോയലിന്റെ ആസ്തി 9300 കോടി രൂപ
ഹരിയാനയിലെ ഗുരുഗ്രാം ആണ് ദീപീന്ദര്‍ ഗോയലിന്റെ സ്ഥലം. ഇവിടെ ആയിരം കോടിയോ അതിന് മുകളിലോ ആസ്തിയുള്ള 23 പേരെ ഉള്ളൂ. എന്നാല്‍ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ഗുരുഗ്രാമിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനാണ്. ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 9300 കോടി രൂപയാണ്.

യുഎന്‍ഒ മിന്‍ഡ എന്ന കമ്പനിയുടെ ഉടമ നിര്‍മ്മല്‍ കുമാര്‍ മിന്‍ഡയാണ് ഗുരുഗ്രാമിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സമ്പന്നന്‍. ഇദ്ദേഹത്തിന്റെ ആസ്തി ദീപീന്ദര്‍ ഗോയലിന്റെ മൂന്നിരട്ടിയാണ്.

രുചിയൂറുന്ന ഭക്ഷണം വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പനി എന്ന ആശയം ദീപീന്ദര്‍ ഗോയലിന്റെ തലയില്‍ വിരിഞ്ഞതാണ്. ഇദ്ദേഹം 2008ലാണ് സൊമാറ്റോ ആരംഭിച്ചത്. കയ്യില്‍ പണമുണ്ടായി, അത് മുടക്കി ബിസിനസ് ചെയ്തയാളല്ല ദീപീന്ദര്‍ ഗോയല്‍. തന്റെ മിടുക്കും ബുദ്ധിയും കൊണ്ട് ഇല്ലായ്മയില്‍ നിന്നും ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ആളാണ് ദീപീന്ദര്‍ ഗോയല്‍.

Tags: #ZomatoDeliveryboyBusinessZomato#DeepinderGoyal#ZomatoCEO#Deliveryboy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

Business

ഇടിവ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്‌

World

ഇന്ത്യയുമായി ഒരു വലിയ കരാർ ചെയ്യാൻ പോകുന്നു , ചൈനയുമായി ഒരെണ്ണത്തിൽ ഒപ്പുവച്ചു ; ഡൊണാൾഡ് ട്രംപ്

India

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

പുതിയ വാര്‍ത്തകള്‍

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം : 52കാരന് ഏഴ് വർഷം കഠിന തടവ്

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക് ;ചിത്രത്തിൽ മോഹൻലാലും ?

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

ഉയർന്നുപൊങ്ങിയ വിമാനം 900 അടി താഴ്‌ച്ചയിലേക്ക് കൂപ്പുകുത്തി; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം, പൈലറ്റുമാർക്കെതിരെ അന്വേഷണം

ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം “ടെക്സാസ്‌ ടൈഗർ” അനൗൺസ്മെന്റ് ടീസർ റിലീസായി

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ സൂര്യ സേതുപതിയെ നായകനാക്കി അനൽ അരശ് ഒരുക്കുന്ന ചിത്രം “ഫീനിക്സ്” ന്റെ ട്രയ്ലർ റിലീസായി

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies