ന്യൂദൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസുമായി ടെലിഫോണിൽ സംഭാഷണം നടത്തി. വ്യോമ, നാവിക മേഖലകളിലെ അഭ്യാസങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണ പ്രവർത്തനങ്ങൾ ഇരുവരും അവലോകനം ചെയ്തു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിരോധ വ്യാവസായിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല വർദ്ധിപ്പിക്കുന്നതിനുമുള്ള വഴികളും മന്ത്രിമാർ ചർച്ച ചെയ്തു. ഇന്ത്യ-ജർമ്മനി ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന സ്തംഭമായി പ്രതിരോധ രംഗത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ സമീപഭാവിയിൽ അവർ കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിരിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
ഈ മാസം അവസാനം ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ടെലിഫോൺ സംഭാഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: