കോഴിക്കോട് ; കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ റിപ്പോർട്ട് തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം .
കെഎസ്ആർടിസി സിഎംഡിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.പാലം അപകടാവസ്ഥയിലായിരുന്നുവെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്മാൻ പറഞ്ഞു. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്കു വരികയായിരുന്ന ബസ് ആണ് നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. ബസില്‍ അന്‍പതോളം പേര് ഉണ്ടായിരുന്നെന്നും ഭൂരിഭാഗം പേരെയും രക്ഷിച്ചെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പറഞ്ഞു.
ബസില്‍ ആരെങ്കിലും കുടുങ്ങിയോ എന്നറിയാന്‍ പരിശോധന നടത്തിവരുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: