ന്യൂഡല്‍ഹി: ഹരിയാനയില്‍ ലീഡ് പിടിച്ച് ബിജെപി മുന്നേറ്റം. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് -നാഷണല്‍ കോണ്‍ഫറന്‍സ് സംഖ്യവും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. രണ്ടിടത്തും 90 വീതമാണ് നിയമസഭാ സീറ്റുകൾ.ആം ആദ്മി പാർട്ടിക്ക് ഹരിയാനയിൽ ഒരു സീറ്റിലും മുന്നിലെത്താനായില്ല.
ഹരിയാനയിൽ 90 സീറ്റിൽ 51 ഇടത്ത് ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 33 ഇടത്തും മറ്റുള്ളവർ 4 സീറ്റിലും മുന്നിൽ. ഹരിയാനയിൽ ജുലാന മണ്ഡലത്തിൽ വിനേഷ് ഫോഗട്ട് പിന്നിൽ. .
തൂക്കുസഭയെന്ന എക്സിറ്റ് പോൾ പ്രവചനത്തോട് ചേർന്ന് ജമ്മുകശ്മീർ. ലീഡ് നിലയിൽ ബിജെപിയും(36) നാഷനൽ കോൺഫറൻസും(38) ഒപ്പത്തിനൊപ്പം.
14 സ്വതന്ത്രര്‍ മുന്നിലാണ്.
കാശ്മീര്‍ താഴ്വരയിലെ 45 സീറ്റില്‍ 19 സ്ഥലത്തു മാത്രമായിരുന്നു ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. കാശ്മീര്‍ മേഖലയില്‍ സ്വതന്ത്രരെ പിന്തുണയ്‌ക്കുകയായിരുന്നു.
ജമ്മുകശ്മീരിൽ രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുല്ല ലീഡ് ചെയ്യുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ജമ്മുകശ്മീരില്‍ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. മര്‍ അബ്ദുള്ളയും ഇല്‍ത്തിജമുഫ്തിയും ലീഡ് ചെയ്യുന്നു. ബി ജെ പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന നൗ ഷേര മണ്ഡലത്തില്‍ മുന്നിലാണ്.
ഹരിയാനയില്‍ ബിജെപി ഹാട്രിക് മോഹിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരില്‍ തൂക്ക് സഭയാണെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: