Kerala

രണ്ട് കോടിയുടെ തട്ടിപ്പ്: ഡിവൈഎഫ്ഐ മുന്‍ നേതാവിനെതിരെ കേസ്

Published by

കാസര്‍കോട്: ഡിവൈഎഫ്ഐ മുന്‍ നേതാവായ അദ്ധ്യാപിക സിപിസിആര്‍ഐയിലും വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണം.

സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഷേണി, ബെല്‍ത്തക്കല്ലുവിലെ സച്ചിത റൈക്കെതിരെയാണ് കേസടുത്തത്.

സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 മെയ് 31 മുതല്‍ 2023 ആഗസ്ത് 25 വരെയുള്ള കാലയളവില്‍ തവണകളായി 15,05,796 രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്ന് കാണിച്ച് കിദൂര്‍ പതക്കല്‍ഹൗസിലെ നിഷ്മിത ഷെട്ടി (24) നല്‍കിയ പരാതിയിലാണ് കേസടുത്തത്. ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് കമ്മറ്റി അംഗം, ബാലസംഘം ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സച്ചിത റൈ ബാഡൂര്‍ എഎല്‍പി സ്‌കൂളിലെ അദ്ധ്യാപികയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by