Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡ് പുറത്തു പോകണം: കേരള ക്ഷേത്ര സംരക്ഷണ സമിതി

സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധിക്കണമെന്നും അടിയന്തരമായി ഇവ പുനഃസ്ഥാപിക്കണമെന്നും ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു.

Janmabhumi Online by Janmabhumi Online
Oct 8, 2024, 08:50 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ക്ഷേത്ര വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡ് രാജിവയ്‌ക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് വേണ്ടിയാണ്. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും ഭക്തരുടെ വിശ്വാസങ്ങള്‍ സംരക്ഷിച്ചും ക്ഷേത്രങ്ങളെ പരിപാലിക്കാനാണ് ദേവസ്വം ബോര്‍ഡുകള്‍. ഭക്തര്‍ക്ക് സുഗമമായി ദര്‍ശനവും വഴിപാടുകളും നടത്താന്‍ സൗകര്യമൊരുക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡുകള്‍ക്കാണ്. ആ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ദേവസ്വം ഭരണക്കാര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല. അവര്‍ രാജിവെക്കണം.

ഏതൊരു പൗരനും ആരാധനാലയത്തില്‍ ദര്‍ശനവും പ്രാര്‍ത്ഥനയും നടത്താനുള്ള അവകാശത്തെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തടയുന്നത്.

സര്‍ക്കാര്‍ ക്ഷേത്ര വിരുദ്ധരായ ആജ്ഞാനുവൃത്തികളെ ഉപയോഗിച്ച് ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇത് അനുവദിക്കില്ല. ക്ഷേത്രങ്ങളോട് പ്രത്യേകിച്ച് ശബരിമലയോട് ഇടത് സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിച്ച് ഏതൊരു ഭക്തനും ദര്‍ശനം നടത്താന്‍ അനുമതി നല്‍കണം.സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നാരായണന്‍ ആവശ്യപ്പെട്ടു.

അതേസമയം ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പത്തോളം സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധിക്കണമെന്നും അടിയന്തരമായി ഇവ പുനഃസ്ഥാപിക്കണമെന്നും ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു.

മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 80,000 പേര്‍ക്കേ ദര്‍ശനാനുവാദം നല്കൂ എന്ന തീരുമാനം ശരിയല്ല. ഗുരുവായൂര്‍, തിരുപ്പതി, പഴനി, വൈഷ്‌ണോദേവി മുതലായ ക്ഷേത്രങ്ങളില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള സംവിധാനം അതേപടി ശബരിമലയില്‍ നടപ്പിലാക്കാനാവില്ല. മറ്റു ക്ഷേത്രങ്ങളിലെ ദര്‍ശന രീതി അല്ല ശബരിമലയിലേതെന്നും സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ചൂണ്ടിക്കാട്ടി.

ദേവസ്വം ബോര്‍ഡ് ദിവസം 80,000 പേര്‍ക്കായി ദര്‍ശനാനുമതി പരിമിതപ്പെടുത്തിയാല്‍ മണ്ഡല മകരവിളക്ക് കാലത്ത് ക്ഷേത്രം തുറക്കുന്ന 65 ദിവസങ്ങളിലായി 52 ലക്ഷം പേര്‍ക്കേ ദര്‍ശനം ലഭിക്കൂ. ഒരു കോടി അയ്യപ്പഭക്തര്‍ മാലയിട്ട് വ്രതമെടുത്താല്‍ അവശേഷിക്കുന്ന 48 ലക്ഷം ഭക്തര്‍ക്ക് ദര്‍ശന സൗഭാഗ്യം നിഷേധിക്കുന്ന നിലപാട് ഭക്ത സമൂഹത്തോടുള്ള വെല്ലുവിളിയാണ്. 2018ന് മുന്‍പ് ഒരു കോടിയില്‍ അധികം അയ്യപ്പന്മാരാണ് ശബരിമലയില്‍ എത്തിയിരുന്നുതെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സമിതി യോഗം ഇക്കാര്യം ആവശ്യപ്പെട്ടത്.

വെര്‍ച്വല്‍ ക്യു വഴി മാത്രം ശബരിമല ദര്‍ശനം എന്ന തീരുമാനം ഭക്തരുടെ മൗലിക സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്. ദര്‍ശനത്തിന് എത്തുന്ന ഓരോരുത്തര്‍ക്കും പത്തു രൂപ ഇന്‍ഷുറന്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും പിന്‍വലിക്കണം. ഇവ പിന്‍വലിച്ചില്ലെങ്കില്‍ സമാന സംഘടനകളുമായി ചേര്‍ന്ന് സമരവുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വര്‍ക്കിങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ജനറല്‍ സെക്രട്ടറി മുരളി കോളങ്ങാട്ട്, ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളില്‍ എന്നിവര്‍ വ്യക്തമാക്കി.

 

Tags: travancore devaswom boardKerala Kshetra Samrakshana SamithiSabarimala agitationകേരള ക്ഷേത്ര സംരക്ഷണ സമിതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകളില്‍ വന്‍ വര്‍ധന

Kerala

തങ്കയങ്കി വച്ച് പണം കൊയ്യാന്‍ അനുവദിക്കില്ല: ക്ഷേത്ര സംരക്ഷണ സമിതി

Kerala

ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കല്‍: സര്‍ക്കാര്‍ തീരുമാനം ഭക്തരോടുള്ള വെല്ലുവിളി: ക്ഷേത്ര സംരക്ഷണ സമിതി

നെയ് വിളക്ക് സമര്‍പ്പണത്തിന്റെ ഉദ്ഘാടനം അഡ്വ. പി.എസ്. പ്രശാന്തും അഡ്വ. എ. അജികുമാറും ചേര്‍ന്ന് നിര്‍വഹിക്കുന്നു
Kerala

ശബരീശ ദര്‍ശനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമലയിലെ പോലീസുകാര്‍ ആചാര ലംഘനം നടത്തരുത്: കേരള ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

നെടുമ്പാശേരിയില്‍ കൊല്ലപ്പെട്ട ഐവിന്‍ ജിജോ ക്രൂര മര്‍ദനത്തിന് ഇരയായി

ഭീകരതയെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടാകൂ, മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ല ; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

സ്വകാര്യബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്; അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കും

ബാലറ്റ് തിരുത്തൽ; ജി. സുധാകരന്റെ മൊഴിയെടുത്തു, കേസെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ കൊന്ന് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കും , സംസ്ഥാനത്തെ പ്രമുഖ സ്റ്റേഡിയവും തകർക്കും : രാജസ്ഥാനിൽ ഭീഷണി സന്ദേശത്തിൽ ജാഗ്രത

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies