കൊച്ചി:മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെ ആലുവ പൊലീസ് പിടികൂടി .തിരുവല്ല കുട്ടപ്പുഴ മുളമൂട്ടില്‍ വീട്ടില്‍ അല്‍ത്താഫ് (23), കോഴിക്കോട് വടകര നടപ്പുറം ഇടവത്ത്കുന്നി വീട്ടില്‍ അഷറഫ് (50) എന്നിവരെയാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ 4ാം തീയതി വൈകുന്നേരം റെയില്‍വേ സ്റ്റേഷന് പരിസരത്തെ കടയില്‍ നിന്നാണ് 12,000ത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.
മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ആലുവയിലെ ഹോട്ടല്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് 1500 രൂപയ്ക്ക് വില്‍പ്പന നടത്തി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ ഫോണും കണ്ടെടുത്തു. അഷറഫിന് വിവിധ ജില്ലകളിലായി പന്ത്രണ്ട് കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: