സ്റ്റോക്ക്ഹോം:വൈദ്യശാസ്ത്രത്തിനുളള 2024ലെ നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസും ഗാരി റോവ്കിനും പുരസ്കാരം പങ്കിട്ടു.
മൈക്രോ ആര്‍എന്‍എ കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനുമാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്.വിക്ടര്‍ അംബ്രോസ് നിലവില്‍ മസാച്ചുസെറ്റ്സ് മെഡിക്കല്‍ സ്കൂളില്‍ നാച്ചുറല്‍ സയന്‍സ് പ്രൊഫസറാണ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ ജനറ്റിക്സ് പ്രൊഫസറാണ് ഗാരി റുവ്കുന്‍.
സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ നോബല്‍ അസംബ്ലിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. വിജയികള്‍ക്ക് 1.1 ദശലക്ഷം ഡോളര്‍ (9.2 കോടി രൂപ) സമ്മാനമായി ലഭിക്കും.
മറ്റ് നൊബേല്‍ പുരസ്കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10 ന് നടക്കുന്ന ചടങ്ങിലാകും ജേതാക്കള്‍ക്ക് പുരസ്കാരം സമ്മാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: