പ്രമേഹം വര്‍ദ്ധിയ്‌ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കിഡ്‌നി പ്രശ്‌നം, ഹൃദയ പ്രശ്‌നം തുടങ്ങിയ പല രോഗാവസ്ഥകളിലേയ്‌ക്കും ശരീരം ചെന്നെത്തുകയും ചെയ്യും. പ്രമേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണ നിയന്ത്രണം കൃത്യമായ ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാം ഈ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.
പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒരു ടിപ്‌സ് പരീക്ഷിച്ചാലോ… നമുക്ക് നിസ്സാരമായി ചെയ്തു നോക്കു.. അടുക്കളയിലെ വെണ്ടയ്‌ക്കയാണ് താരം. പ്രമേഹ രോഗിക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് വെണ്ടയ്‌ക്ക. വെണ്ടയ്‌ക്ക തോരനും, കറിവെച്ചും കഴിക്കുന്നതും അത്യുത്തമമാണ്.
വെണ്ടയ്‌ക്ക് ചെറുതായി വെള്ളത്തില്‍ മുറിച്ചിട്ടതിന് ശേഷം കുറച്ച് കഴിഞ്ഞതിന് ശേഷം ആ വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഇനി കഞ്ഞിവെള്ളത്തില്‍ ചേര്‍ത്ത് വെള്ളത്തിലേയ്‌ക്ക് നാലഞ്ചു വെണ്ടയ്‌ക്ക അരിഞ്ഞിടുക. വട്ടത്തില്‍ അരിഞ്ഞിട്ടാല്‍ മതി. ഒരു ഗ്ലാസ് വെള്ളത്തില്‍ നാലഞ്ചു വെണ്ടയ്‌ക്ക എന്നതാണ് കണക്ക്. ഈ വെള്ളം നാലഞ്ചു മണിക്കൂറോ രാത്രി മുഴുവനോ വച്ചിരിയ്‌ക്കുക. വെണ്ടയ്‌ക്കയിലെ പോഷകങ്ങള്‍ ഇതിലേയ്‌ക്ക് ഇറങ്ങാനാണിത്.
പിന്നീട് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്‌ക്കാം. വെണ്ടയ്‌ക്ക വേണമെങ്കില്‍ പിഴിഞ്ഞൊഴിച്ച് ഈ വെള്ളം കുടിയ്‌ക്കുകയുമാകാം. ഇത് ദിവസവും അല്‍പകാലം അടുപ്പിച്ചു ചെയ്യുന്നത് ഏറെ നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്.
വെണ്ടയ്‌ക്കയുടെ പോഷക മൂല്യം (100 ഗ്രാം)
വെള്ളം
പ്രോട്ടീൻ: 1.93 ഗ്രാം
കാർബോഹൈഡ്രേറ്റ്സ്: 7.5 ഗ്രാം
നാരുകൾ: 3.2 ഗ്രാം
പഞ്ചസാര: 1.3 ഗ്രാം
പൊട്ടാസ്യം: 299 മില്ലിഗ്രാം
സോഡിയം: 7 മില്ലിഗ്രാം
മഗ്നീഷ്യം: 57 മില്ലിഗ്രാം
വിറ്റാമിൻ സി: 23 മില്ലിഗ്രാം
ഈ പോഷകങ്ങൾ കൂടാതെ, ഇരുമ്പ്, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിൻ എ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ഫിനോളിക് സംയുക്തങ്ങളും ഫ്ലേവനോയിഡ് ഡെറിവേറ്റീവുകളും അടങ്ങിയിട്ടുണ്ട്.
വെണ്ടയ്‌ക്കയില്‍ കുറഞ്ഞ ഗ്ലൈസെമിക് അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ ഇത് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നില്ല.
ഇൻസുലിൻ സംവേദനക്ഷമതയും ലിപിഡ് പ്രൊഫൈലും മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യുന്നു- അതിനാല്‍ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: