തിരുവനന്തപുരം: കേരളത്തിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളും ഡിസ്പെന്‍സറികളും എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) നിലവാരത്തില്‍ ഉയര്‍ത്താനുള്ള രണ്ടാംഘട്ട വിലയിരുത്തല്‍ ആരംഭിച്ചു. കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിലയിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയായി.
കേരളത്തിലെ 61 ആയുര്‍വേദ ഡിസ്പെന്‍സറികളും 38 ഹോമിയോ ഡിസ്പെന്‍സറികളുമാണ് ഈ ഘട്ടത്തില്‍ എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നത്. ഇതില്‍ തിരുവനന്തപുരം അവനവഞ്ചേരി സിദ്ധ എ.എച്ച്.ഡബ്ല്യു.സിയാണ് തിരഞ്ഞെടുക്കപ്പെട്ട ഏക സിദ്ധ കേന്ദ്രം. അസസ്മെന്റ് നടപടികള്‍ നവംബറില്‍ കേരളത്തിലുടനീളം പൂര്‍ത്തിയാകും. നിലവില്‍ ഏറ്റവും കൂടുതല്‍ എന്‍.എ.ബി.എച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കിയ 100 ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളാണ് രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 150 ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ നാഷണല്‍ ആയുഷ് മിഷന് കേരളയുടെ നേതൃത്വത്തില്‍ എന്‍.എ.ബി.എച്ച് അംഗീകാരം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: