കൊച്ചി: കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേക്ക്. മൂന്ന് ദിവസമായി ഏറ്റവും ഉയര്‍ന്ന വിലയില്‍ നിലയുറപ്പിച്ചിരുന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു. അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇനിയും വില കൂടുമോ എന്ന ആശങ്ക നിലനില്‍ക്കവെയാണ് മറിച്ച് സംഭവിച്ചിരിക്കുന്നത്.
മൂന്ന് ദിവസമായി ഏറ്റവും ഉയര്‍ന്ന വിലയില്‍ നിലയുറപ്പിച്ചിരുന്ന സ്വര്‍ണം ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56800 രൂപയാണ് വില. 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7100 രൂപയിലെത്തി. സര്‍വകാല റെക്കോര്‍ഡ് വിലയില്‍ നിന്നാണ് ഇന്ന് അല്‍പ്പം താഴ്ന്നിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5870 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 100 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 56400 രൂപയായിരുന്നു. കൂടിയത് 56960 രൂപയും. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2644 ഡോളര്‍ എന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 2650ന് മുകളിലായിരുന്നു വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: